അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു.... ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയത്. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
താവളത്തിലെ എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഒരു സൈനികന് ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന് വക്താവ് സബിയുള്ള മുജാഹിദ് ആക്രമണം സ്ഥിരീകരിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha