ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കണ്‍ താരമായിരുന്ന നടി അന്ന കരിന അന്തരിച്ചു
ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കണ്‍ താരമായിരുന്ന നടി അന്ന കരിന(79) അന്തരിച്ചു. അര്‍ബുദ ബാധിതയായി പാരീസിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഗായികയും എഴുത്തുകാരിയുമായിരുന്നു. 1960ല്‍ ഫ്രഞ്ച് നവധാര സിനിമകളിലെ സജീവസാന്നിധ്യമായിരുന്നു കരിന.
സംവിധായകന് ജൊന് ലുക് ഗൊദായുടെ ഇഷ്ടനായികയും പിന്നീട് ഹ്രസ്വകാലം ഭാര്യയുമായിരുന്നു അവര്‍. ഗൊദാ സംവിധാനം നിര്‍വഹിച്ച ഏഴു സിനിമകളില്‍ കരിന അഭിനയിച്ചിട്ടുണ്ട്. വീവ്ര് ഒന്സെംബ്ല് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മൗറിസ് കുക്കാണ് ഇപ്പോഴത്തെ ഭര്‍ത്താവ്.
https://www.facebook.com/Malayalivartha