മിസൈൽ പതിച്ചത് കോക്പിറ്റിനു താഴെ ; വിമാനം ചിതറിത്തെറിച്ചു; ശക്തമായ തെളിവുകളുമായി ഉക്രൈൻ; ഖമയേനി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെഹ്‌റാന്‍ തെരുവില്‍,ഇറാനില്‍ പുതിയ പ്രതിസന്ധി

ഉക്രൈൻ വിമാനം ഇറാനിൽ തകർന്നു വീണു നൂറ്റി എഴുപത്തിയാറു പേര് മരിച്ച സംഭവത്തിൽ നിർണായക തെളിവുകളുമായി ഉക്രൈൻ സെക്യുരിറ്റി ആന്റ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഡാനിലോവ്. ഇറാൻ മിസൈൽ കോക്പിറ്റിന്റെ തൊട്ടു താഴെത്തന്നെ പതിച്ചതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൈലറ്റിന് സന്ദേശമയക്കാൻ സാധിക്കാതിരുന്നത് മിസൈൽ പതിച്ച ഉടൻ തന്നെ അവർ കൊല്ലപ്പെട്ടതുകൊണ്ടാണെന്നും സംശയിക്കുന്നതായി ഡാനിലോവ് പറഞ്ഞു.
വിമാനം തകർന്ന ടെഹ്‌റാന് സമീപം തെളിവെടുപ്പ് നടത്തുന്നതിനായി ഉക്രൈൻ വിദഗ്ധ സംഘം പോയിട്ടുണ്ട്. തങ്ങൾക്കു ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇറാന് ഇനി ഈ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈൻ പ്രതിനിധികൾ ബി ബിസി യുമായി പങ്കുവെച്ച അപകട ദൃശ്യങ്ങളിൽ മിസൈൽ വിമാനത്തിൽ വന്നിടിച്ച ഭാഗം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.മിസൈൽ വിമാനത്തിന്റെ അടിഭാഗത്തുകൂടി വന്നു കോക്ക്പിറ്റിൽ ഇടിച്ചതിന്റെ അടയാളങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടന ശേഷിയുള്ള ഒരു വസ്തു കോക്ക്പിറ്റി ൽ പതിച്ചതിന്റെ അടയാളമെന്നോണം ദ്വാരങ്ങൾ കോക്പിറ്റിൽ രൂപപ്പെട്ടിട്ടുണ്ട്.മിസൈലിന്റെ ഭാഗങ്ങളോട് സാമ്യമുള്ള ഒരു വസ്തുവും ബിബിസി പുറത്തുവിട്ടിട്ട അപകട ദൃശ്യങ്ങളിൽ വ്യക്തമാണ്.തങ്ങൾക്കു വിമാന അവശിഷ്ടങ്ങളും മരിച്ചവരിടെ മൃതദേഹ അവശിഷ്ടങ്ങളുമെല്ലാം ഉടൻതന്നെ വിട്ടു നൽകാനുള്ള നടപടി ഇറാൻ സ്വീകരിക്കണമെന്നും ഡാനിലോവ് പറയുന്നു. ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ള വിമാന അവശിഷ്ടങ്ങൾ ഒന്നും തന്നെ ഉക്രൈനോ , വിമാന കമ്പനിയായ ബോയിങിനോ നൽകില്ല എന്ന നിലപാട് ആയിരുന്നു ഇറാൻ സ്വീകരിച്ചത്. തങ്ങൾക്കു ഇനിയും നിരവധി കാര്യങ്ങൾ ടെഹ്റാനിൽ ചെയ്യാനുണ്ടെന്നും അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇറാൻ തങ്ങളുടെ പ്രതിനിധികളെ മടക്കി അയക്കുമോ എന്ന ആശങ്കയുണ്ടെന്നും ഡാനിലോവ് പറഞ്ഞു.
അതിനിടെ ഉക്രൈയിന്‍ വിമാനത്തെ അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന അധികൃതരുടെ കുറ്റ സമ്മതത്തെ തുടര്‍ന്ന് ഇറാനില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.. അമേരിക്കയ്ക്കതിരെ രോഷവുമായി തെരുവിലിറങ്ങിയ ജനത, ഖമയേനിയുടെ രാജി ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .
ഇന്നലെയാണ് ഉക്രൈയിനിന്റെ യാത്രാവിമാനം ആക്രമണത്തില്‍ തകര്‍ന്നതെന്ന് ഇറാന്‍ കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസം മറ്റ് രാജ്യങ്ങള്‍ ഇക്കാര്യം ആരോപിച്ചപ്പോള്‍ നിഷേധിക്കുകയാണ് ഇറാന്‍ ചെയ്തത്.
176 പേരുടെ മരണത്തിനിടയാക്കിയ കൈയബന്ധം സര്‍ക്കാരിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കയാണ്. ആയിരങ്ങളാണ് സര്‍ക്കാരിനെതിരെ ഇതോടെ രംഗത്തുവന്നത്.
കമാന്റര്‍ ഖമയേനി രാജിവെയ്ക്കുകയെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ഇറാനില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ എന്തിനാണ് വ്യോമ പാത തുറന്നു നൽകിയതെന്നും വിമാനത്തെ പറന്നുയരാന്‍ സമ്മതിച്ചതെന്നുമുള്ള ചോദ്യമാണ് പ്രതിഷേധിക്കാര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha
























