മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു... അപകടകരമായ പൊട്ടിത്തെറി' ഉണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്, അഗ്നിപര്‍വത മേഖലയിലെ 8000പേരെ ഒഴിപ്പിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഏകദേശം 1 കിലോമീറ്റര്‍ (0.6 മൈല്‍) ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ 'അപകടകരമായ പൊട്ടിത്തെറി' ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നു അഗ്നിപര്‍വത മേഖലയിലെ 8000പേരെ ഒഴിപ്പിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം അഗ്നിപര്‍വ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഞായറാഴ്ച നിര്‍ത്തിവച്ചിരുന്നു.സമീപപ്രദേശങ്ങളില്‍ ചാരം വീഴാന്‍ തുടങ്ങിയതോടെ താമസക്കാരോട് മാസ്‌ക്ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്‌നിപര്‍വതമാണ് താല്‍. തലസ്ഥാനമായ മനിലയ്ക്ക് 50 കിലോമീറ്റര്‍ തെക്കായാണ് താല്‍ അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. അഗ്‌നിപര്‍വതം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്. 450 വര്‍ഷത്തിനിടെ 34 തവണ താല്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
f
https://www.facebook.com/Malayalivartha
























