റാസല്‍ ഖൈമ പോലീസിന്റെ വ്യോമ വിഭാഗം, മഴ ആസ്വദിക്കാന്‍ യുഎഇയി-ല്‍ എത്തി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

യുഎഇയില്‍ പെയ്ത കനത്ത മഴ ആസ്വദിക്കാന്‍ എത്തിയ യുവാവ് വാദി താഴ്വരയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കുടുങ്ങി.
വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന യുവാവിനെ ഹെലികോപ്റ്ററിലെത്തിയ റാസല്‍ ഖൈമ പോലീസിന്റെ വ്യോമ വിഭാഗമാണ് രക്ഷപെടുത്തിയത്. ഇയാള്‍ യുഎഇ സ്വദേശിയാണ്.
മഴ ശക്തമാണെന്നും അതിനാല്‍ ഇത്തരം പ്രദേശങ്ങളിലേയ്ക്കുള്ള യാത്രകള്‍ താത്കാലികമായി ഒഴിവാക്കണമെന്നും വീഡിയോ പങ്കുവെച്ച് പോലീസ് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























