Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പ്രവാസികളെ കരയിച്ച് ഉള്ളി...! ഗൾഫ് മേഖലയിൽ ഉള്ളി പ്രതിസന്ധി അവസാനിക്കുന്നില്ല

16 JANUARY 2020 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

നാട്ടിൽ ഉള്ളി വില കുറഞ്ഞിട്ടും ഗൾഫിൽ സവാള പ്രവാസികളെ കരയിക്കുന്നു. ഇന്ത്യയിൽ സവാള കിലോയ്ക്ക് 50 രൂപയായി കുറഞ്ഞപ്പോൾ യുഎഇയിൽ 4 ദിർഹം 45 ഫിൽസാണ് (86.77 രൂപ) ഇന്നലത്തെ വില. ഇന്ത്യയിൽ മൊത്തക്കച്ചവടക്കാർ 40 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിയന്ത്രണം പിൻവലിക്കാത്തതാണ് ഗൾഫിൽ വില കുറയാതിരിക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തുർക്കി, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള സവാളയാണ് ഗൾഫ് വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് പകരക്കാരായത്.

എന്നാൽ വൻതുക നൽകിയാലും ഗുണമേന്മയിൽ ഇന്ത്യൻ സവാളയ്ക്കൊപ്പം വരില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. മറ്റു നിർവാഹമില്ലാത്തതിനാൽ കൂടിയ വില നൽകി വിദേശ സവാള വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ് ഇന്ത്യക്കാർ. ചെറിയ ഉള്ളിക്ക് അൽപം വില കുറഞ്ഞിട്ടുണ്ടെങ്കിലും പൊള്ളുന്ന വില തുടരുകയാണ്. 26 ദിർഹം (507) വരെ ഉയർന്ന ചെറിയ ഉള്ളിയുടെ ഇന്നലത്തെ വില 19.95 ദിർഹം (389 രൂപ). തക്കാളിയുടെ വിലയും ഉയർന്നുനിൽക്കുകയാണ് 5.50 ദിർഹം (107.25 രൂപ). നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നതോടെ കുടുംബ ബജറ്റിന് കൂടുതൽ വകയിരുത്തേണ്ട അവസ്ഥയിലാണ് പ്രവാസി കുടുംബങ്ങൾ. നാട്ടിൽനിന്ന് ഉള്ളിയും ചെറിയ ഉള്ളിയും കൊണ്ടുവന്ന് വിലക്കയറ്റത്തെ മറികടക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഗൾഫിലേക്കു വരുന്നവരുടെ പക്കൽ കൊടുത്തയക്കാൻ പലരും ആവശ്യപ്പെടുന്നതും ഉള്ളിയാണ്. നാട്ടിൽ സവാള ലഭ്യത കൂടുകയും വില കുറയുകയും ചെയ്തതോടെ ഗൾഫിലേക്കുള്ള കയറ്റുമതി നിയന്ത്രണം എടുത്തുകളയണമെന്നാണ് പ്രവാസികളുടെ ആവശ്യം.

അതേസമയം ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . മൊത്ത വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി.

സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ളി വില 200 രൂപ നിലവാരത്തിൽ എത്തിയിരുന്നു. പിന്നീടത് 120 മുതൽ 150 വരെയായി കുറഞ്ഞിരുന്നു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്പന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends