Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള യുഎസ് എംബസിക്കു സമീപം റോക്കറ്റാക്രമണം; പതിച്ചത് അഞ്ചു റോക്കറ്റുകൾ; ആക്രമണം നടന്നത് ഗ്രീൻ സോണിൽ ;സുരക്ഷാ സ്ഥാനത്തേക്ക് മാറുക എന്ന് നിർദേശം ; ആർക്കും പരിക്കില്ലെന്നു റിപ്പോർട്ട്

27 JANUARY 2020 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ എംബസി ഉൾപ്പെട്ട ഗ്രീൻ സോണിലായിരുന്നു റോക്കറ്റാക്രമണം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ഇവിടെ നിന്നുള്ള വിഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നു. ‘സുരക്ഷാ സ്ഥാനത്തേക്കു മാറുക’ എന്നു സ്പീക്കറിലൂടെ നിർദേശിക്കുന്നതും വിഡിയോകളിൽ കേൾക്കാം.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്. അന്നും മുന്നറിയിപ്പു സൈറൻ മുഴക്കുകയും സുരക്ഷിതസ്ഥാനത്തേക്കു മാറാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‌

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ അശാന്തിയേറ്റുന്നതുമായി.

ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.

കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും.

രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമാണ യൂണിറ്റുകളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 minutes ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (17 minutes ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (43 minutes ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (58 minutes ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (2 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (2 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (3 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (3 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (4 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (4 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (4 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (4 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (4 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (4 hours ago)

Malayali Vartha Recommends