കൊറോണ വൈറസിനെ ആയുധമാക്കി ബലാത്സംഗത്തെ പ്രതിരോധിച്ചു ചൈനീസ് യുവതി

ചൈനയിലെ ജീങ്ഷാന്‍ സ്വദേശിനിയായ യുവതി സ്വന്തം അഭിമാനം രക്ഷിക്കാന്‍ കൊറോണ വൈറസിനെ ആയുധമാക്കിയതായി റിപ്പോര്‍ട്ട്.
വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്ന് മടങ്ങിയെത്തിയതേയുള്ളൂ എന്നും താന്‍ തീര്‍ത്തും ക്ഷീണിതയാണെന്നും യുവതി അപേക്ഷിക്കുകയായിരുന്നു.
മോഷ്ടിക്കാനായി ജിങ്ഷാനില്‍ എത്തിയ ഇയാള്‍ വീട്ടില്‍ യുവതി ഒറ്റയ്ക്ക് ആണെന്ന് കണ്ട് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. യുവതിയുടെ കഴുത്തു ഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തുടര്‍ച്ചയായി ചുമച്ചു. പിന്നെ വുഹാന്‍ എന്ന പേരും പറഞ്ഞു. ഇത് കേട്ടതോടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പക്കല്‍ നിന്ന് 3080 യുവാന്‍ കൈവശപ്പെടുത്തിയ ശേഷമാണ് ഇയാള്‍ മാനഭംഗശ്രമം ഉപേക്ഷിച്ച് കടന്നത്. എന്നാല്‍ അധികം വൈകാതെ അക്രമി പൊലീസ് പിടിയിലായി.
https://www.facebook.com/Malayalivartha























