Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭോപ്പാലില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

09 FEBRUARY 2020 12:34 PM IST
മലയാളി വാര്‍ത്ത

കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ വനതിര്‍ത്തിയിലുള്ള കൃഷിഭൂമിയിലേക്ക് പോയ യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയില്‍ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്.

ഫെബ്രുവരി 3 ന് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശരീരം പിന്നീട് പാതി ഭക്ഷിച്ച നിലയില്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.ബാന്ധവ്ഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നും സത്പുര കടുവാ സങ്കേതത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന കടുവയാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
കടുവയെ തിരിച്ചു കൊണ്ടുപോകണമെന്ന ആവശ്യവുമായി രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.എന്നാല്‍ കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ ഏത് കടുവയാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ വാദം. കടുവയെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയതായി സത്പുര കടുവാ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറായ എസ് കെ സിങ് വ്യക്തമാക്കി. 4 ലക്ഷം രൂപ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അനുവദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (17 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (49 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (53 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends