Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഒളിച്ചതല്ല ഒളിപ്പിച്ചത് തന്നെ ; ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്‍റലി‍ന്‍സ് വൃത്തങ്ങള്‍

18 FEBRUARY 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്‍റലി‍ന്‍സ് വൃത്തങ്ങള്‍. പാകിസ്ഥാന്‍ സേനയും ഐഎസ്ഐയും ചേര്‍ന്ന് മസൂദ് അസറിനെ രഹസ്യ താവളത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്‍റലിജന്‍സ് വിശദമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

കനത്ത സുരക്ഷാ സന്നാഹത്തോടെ ബഹാവല്‍പൂരിലാണ് മസൂദ് അസറിനെ ഒളിപ്പിച്ചിരുന്ന സുരക്ഷിത താവളമെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മര്‍കസ് ഉസ്മാന്‍ ഒ അലി എന്ന് വിളിക്കുന്ന ഇവിടം ജയ്ഷെ മുഹമ്മദിന്‍റെ പുതിയ ആസ്ഥാനമാണെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ബഹാവല്‍പൂരിലും ഖൈബർ പഖ്തുൻഖ്വയിലെ വീട്ടിലും മസൂദ് അസര്‍ സന്ദര്‍ശനം നടത്താറുണ്ട്.

യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായി മസൂദ് അസറിനെ കാണാനില്ലെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. കാണാനില്ലാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായില്ലെന്നായിരുന്നു പാക് ധനകാര്യമന്ത്രിയുടെ വാദം. പാകിസ്ഥാന്‍ ലക്ഷ്കര്‍ ഭീകരനെ പതിനൊന്ന് വര്‍ഷം ശിക്ഷ വിധിച്ചത് അടുത്ത കാലത്താണ്. യുഎന്‍ എഫ്എടിഎഫ് യോഗത്തിന് മുന്‍പായി പാക് മന്ത്രി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.

നേരത്തെ ജെയ്ഷെ തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍, വിശേഷിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മൂഹമ്മദ് നേതാവ് മസൂദ് അസര്‍ ആണെന്നതിന് ഇന്ത്യയ്ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി. അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാന്‍ സ്വദേശിയും താലിബാന്‍ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998ല്‍ മസൂദ് അസര്‍ സ്ഥാപിച്ച ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായിരുന്നു മസൂദിനെ ഭീകരനായി പ്രഖ്യാപിച്ച ഈ തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (13 minutes ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (26 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (43 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (58 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (1 hour ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (1 hour ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (2 hours ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (2 hours ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (2 hours ago)

Malayali Vartha Recommends