Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഞെട്ടിത്തരിച്ച് മോദിയും... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ കൗതുകമായി എയര്‍ ഫോഴ്‌സ് വണ്‍; നൂറ് പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം, ശസ്ത്രക്രിയ ചെയ്യാന്‍ പ്രത്യേക മുറി; ആഢംബരത്തിന്റെ അവസാന വാക്കായി ട്രംപിന്റെ വിമാനം മാറുമ്പോള്‍...

20 FEBRUARY 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്‍ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. ട്രംപിന്റെ വരവ് അവിസ്മരണീയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൊട്ടേര സ്‌റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടി ഒരു സൂപ്പര്‍താര സംഗമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം പരിപാടിയിലേക്ക് ക്ഷണമുണ്ട്. എ ആര്‍ റഹ്മാന്‍ നയിക്കുന്ന സംഗീത നിശയും ഉണ്ടാവുമെന്നാണ് വിവരം.അതീവ രഹസ്യമായാണ് നമസ്‌കാരം ട്രംപ് പരിപാടിയുടെ ഒരുക്കങ്ങളെല്ലാം.

അതേസമയം ട്രംപിന്റെ വിമാനത്തെ പറ്റിയും ചര്‍ച്ച നടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുമ്‌ബോള്‍ താരമാകുന്നത്, അവരുടെ ഔദ്യോഗിക യാത്ര വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ആയിരിക്കും. ലോകത്തിന്റെ ഏതുഭാഗത്തും സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളിലൊന്നാണ് എയര്‍ഫോഴ്‌സ് വണ്‍. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്‌ബോഴും എയര്‍ഫോഴസ് വണ്‍ തന്നെയാണ് എല്ലാവരുടെയും സംസാര വിഷയം. ബോയിംഗ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളില്‍ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെനേരിടാനും പ്രത്യാക്രമണം നടത്താനുംശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.
25 കോടി ഡോളര്‍ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങള്‍ അമേരിക്കന്‍ പട്ടാളത്തിന്റെ കൈവശമുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ് എയര്‍ഫോഴ്‌സ് വണ്‍.

1962ലാണ് പ്രസിഡന്റിന് ഔദ്യോഗികമായി യാത്ര ചെയ്യാന്‍ ഒരു വിമാനം നിര്‍മ്മിക്കുന്നത്. അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയാണ് ഈ വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്തത്. പരിഷ്‌കരിച്ച ബോയിംഗ് 707 വിമാനമായിരുന്നു അത്. പിന്നീട് മാറി മാറി പല വിമാനങ്ങളും പ്രസിഡന്റുമാര്‍ ഉപയോഗിച്ചു. 1990ല്‍ പ്രസിഡന്റ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് ഡെലിവറി ചെയ്ത വിമാനങ്ങളില്‍ ഒന്നാണ് നിലവില്‍ ഉപയോഗിക്കുന്നതില്‍ ഒന്ന്.

നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയും ഈ വിമാനത്തിനുണ്ട്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസിംഗ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയ വിനിമയശൃംഖലക്ക് പുറമെ 85 ടെലിഫോണ്‍, 19 എല്‍.സി.ഡി സ്‌ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍ (ലിമോസിന്‍), ആംബുലന്‍സ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വിമാനത്തില്‍ 102 പേര്‍ക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, സമ്മേളനഹാള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യം, മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. വിമാനത്തിലെ ഭക്ഷണശാലയില്‍ ഒരേ സമയം നൂറു പേര്‍ക്ക് ഭക്ഷണം വിളമ്ബാനാകും. സാറ്റ്ലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും. യാത്രക്കിടയില്‍ അക്രമണം നടന്നാല്‍, മെഡിക്കല്‍ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറയ്ക്കുകയുമാവാം.

വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസിന്റെ കീഴിലുള്ള എയര്‍ ലിഫ്റ്റ് ഗ്രൂപ്പാണ് എയര്‍ഫോഴ്‌സ് വണ്ണിനെ പരിപാലിക്കുന്നത്. 1944ല്‍ പ്രസിഡന്റ് ഡി. ഫ്രാങ്ക്‌ലിന്റെ നിര്‍ദ്ദേശ പ്രകാരം പ്രസിഡന്‍ഷ്യല്‍ ഓഫീസാണ് എയര്‍ലിഫ്റ്റ് ഗ്രൂപ്പിന് രൂപം നല്‍കിയത്. ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിര്‍മ്മിതി. ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയും. വിമാനത്തിലെ മിറര്‍ ബാള്‍ ഡിഫന്‍സിലൂടെ ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാന്‍ സാധിക്കും. ആണവായുധം കൊണ്ടുള്ള ആക്രമണം ചെറുക്കാനും അമേരിക്കന്‍ പ്രസിഡന്റിന് ആവശ്യമെങ്കില്‍ വിമാനത്തില്‍ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (11 minutes ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (17 minutes ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (19 minutes ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (30 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (41 minutes ago)

RainAlert കേരളത്തിൽ പെരും  (48 minutes ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (55 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (59 minutes ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (1 hour ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (1 hour ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (1 hour ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (1 hour ago)

Malayali Vartha Recommends