Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

പ്രവർത്തനരഹിതമാകുന്ന മൊബൈൽ ഫോൺ; നിഗൂഢതകളും , ഭീതിയും നിഴലിക്കുന്ന ഇടം; പ്രേതവനമായി കണക്കാക്കുന്ന അവിടേക്ക് വരുന്നവരുടെ ലക്ഷ്യം മറ്റൊന്ന്

24 FEBRUARY 2020 12:22 PM IST
മലയാളി വാര്‍ത്ത

ആകാശത്തെ മറച്ചു കൊണ്ട് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ...ജപ്പാനിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അക്കിഗഹാര ജുക്കായ് വനം. ആ സ്ഥലത്തിൻറെ സവിശേഷതകൾ ഏവരെയും ഭയപ്പെടുത്തുന്നതാണ്. പക്ഷേ, പല നിഗൂഢതകളും , ഭീതിയും നിഴലിക്കുന്ന ഇടമാണ് ആ വനം എന്ന കാര്യം ശ്രദ്ധേയം . ഫുജി പർവതത്തിന്റെ അടിത്തട്ടിലാണ് ഇടതൂർന്ന ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. . അതുകൊണ്ട് തന്നെ ഇതിനെ ജുക്കായ് അഥവാ 'മരങ്ങളുടെ കടൽ' എന്നും വിളിക്കുന്നുണ്ട് . പായൽ പൊതിഞ്ഞ വേരുകൾ ഒരിക്കൽ അവിടെ ഒഴുകിയ ഉണങ്ങിയ ലാവയുടെ മുകളിൽ വളരുന്നുണ്ട്. വഴി തെറ്റാൻ സാധ്യതയുള്ള ഒരു സ്ഥലമാണിത്. നടപ്പാതകളിലൂടെ മാത്രം നടക്കാൻ സന്ദർശകർക്ക് നിർദ്ദേശവുമുണ്ട്. എന്നാൽ ഈ അവിടെ വരുന്നവരിൽ കൂടുതലും സ്ഥലം ചുറ്റിക്കാണാനല്ല എത്തുന്നത്. ഒരിക്കലും പുറത്തുവരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ആ കാടിനുള്ളിൽ പ്രവേശിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്ന നിലയിൽ കുപ്രസിദ്ധി നേടിയതാണ് ഇവിടം.

അതിന്റെ നിഗൂഢതയും, വന്യതയും കാരണം ആളുകൾക്ക് ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമായി അക്കിഗഹാര മാറി കഴിഞ്ഞിരിക്കുന്നു . മൃതദേഹങ്ങൾ നിറഞ്ഞ ആ 'ആത്മഹത്യ വനം' എല്ലാവർക്കും ഒരു പേടിസ്വപ്‍നം തന്നെയാണ്. അവിടെ ചെന്നാൽ ആത്മഹത്യ ചെയ്‍ത നൂറുകണക്കിന് ആളുകളുടെ ഫോട്ടോകൾ കാണാൻ കഴിയും . തൂങ്ങിമരിച്ചതോ, വിഷം കഴിച്ച് മരിച്ചതോ ആയ ആളുകൾ ഉപേക്ഷിച്ച ഫോട്ടോകൾ, പ്രിയപ്പെട്ടവർക്ക് കൊടുക്കാനാ യി സൂക്ഷിച്ച വസ്‍തുക്കള്‍, അവരുപയോഗിച്ച അഴുകിയ കയറുകൾ എല്ലാം ഇവിടെ കാണാം. ജാപ്പനീസ് പുരാണമനുസരിച്ച് 'യാരെയുടെ വാസസ്ഥലം' അഥവാ 'മരിച്ചവരുടെ പ്രേതങ്ങൾ' എന്നാണ് ഈ വനം അറിയപ്പെടുന്നത്. ആ വനത്തിന്റെ മറ്റൊരു പ്രത്യേകത, ഈ പ്രദേശത്തെ മണ്ണ് കാന്തിക അയണുകളാൽ സമ്പന്നമാണ് എന്നതാണ്. എല്ലാ ആധുനിക സാങ്കേതികവിദ്യകളും കോമ്പസും മൊബൈൽ ഫോണുകളും ഇവിടെ എത്തുമ്പോൾ പ്രവർത്തിക്കാതാവും. മൊബൈൽ ഫോണുകൾക്ക് സിഗ്നലുകൾ ലഭിക്കാത്തതും, കോമ്പസുകൾ തെറ്റായ ദിശകൾ കാണിക്കുന്നതും കാട്ടിൽ നിന്ന് പുറത്തുവരുന്നത് അസാധ്യമാക്കുന്നു.


ഇതെല്ലാം ആ കാടിനെ ഒരു പ്രേതവനമാക്കി മാറ്റുന്നു. ആ കാടിനെ ചുറ്റിപ്പറ്റി ഒരുപാട് നാടോടിക്കഥകളുണ്ട്. അതിലൊന്ന്, പ്രായമായവരേയോ, രോഗികളെയോ മരിക്കാനായി ഒരു വിദൂര പ്രദേശത്ത് കൊണ്ടുപോയി തള്ളുന്ന ഒരു പതിവുണ്ട്, അങ്ങനെകൊണ്ടുതള്ളുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ഇത് എന്നതാണ്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥലം കാണാൻ വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല ഓരോ വർഷവും അവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വല്ലാത്തൊരു സങ്കടം ആ കാടുകളെ വന്ന് മൂടുന്നു. ജീവിതത്തിൽ പ്രതീക്ഷ അസ്‍തമിച്ചവർ, മരണത്തെ ആവേശത്തോടെ പുൽകാൻ ആഗ്രഹിക്കുന്നവർ ഒക്കെ, ഈ മരങ്ങളുടെ ഈ കടലിനെ അവസാനത്തെ പ്രതീക്ഷയായി കണ്ട് അവിടെയെത്തി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു . ഏതായാലും തികച്ചും ശാസ്ത്രീയമായ പഠനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വേണ്ടിവരും ഈ ആത്മഹത്യാ വനത്തെ ആത്മഹത്യകളില്ലാത്ത വനമാക്കിമാറ്റാന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (28 minutes ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (55 minutes ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (1 hour ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (1 hour ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (2 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (2 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (2 hours ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (2 hours ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (3 hours ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (3 hours ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (3 hours ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (3 hours ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (10 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (11 hours ago)

Malayali Vartha Recommends