Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു

25 FEBRUARY 2020 07:59 AM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍(101) അന്തരിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായ കാതറിന്‍ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ബഹിരാകാശത്തിന്റെ ഗണിതം കൈപ്പിടിയിലൊതുക്കി വിസ്മയ നേട്ടങ്ങള്‍ സാധ്യമാക്കിയത്. വംശീയവും സാമൂഹികവുമായ തടസങ്ങള്‍ തകര്‍ക്കുന്നതായിരുന്നു കാതറിന്റെ മികവിന്റെ പാരമ്പര്യമെന്ന് നാസ ട്വീറ്റ് ചെയ്തു. 1918 ഓഗസ്റ്റ് 26ന് വെസ്റ്റ് വെര്‍ജീനിയയിലെ വൈറ്റ് സള്‍ഫര്‍ സ്പ്രിങ്‌സില്‍ ജോയ്ലെറ്റ്, ജോഷ്വാ കോള്‍മാന്‍ ദമ്പതികളുടെ നാലു മക്കളില്‍ ഇളയ കുട്ടിയായി ജനനം.

ചെറുപ്പം മുതല്‍ കണക്കിനോടും സംഖ്യകളോടും കൂട്ടുകൂടിയും കളിച്ചും വളര്‍ന്ന കാതറിന്‍ ഗണിതത്തിലുള്ള അസാമാന്യ വൈഭവം തെളിയിച്ച മിടുക്കിയായിരുന്നു. വെസ്റ്റ് വെര്‍ജീനിയ സ്റ്റേറ്റ് കോളജില്‍ നിന്ന് 1937-ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് കറുത്തവരുടെ സ്‌കൂളില്‍ അധ്യാപികയായി ജീവിതം ആരംഭിച്ചു. 1953 ല്‍ നാകയുടെ (നാഷനല്‍ അഡ്വൈസറി കമ്മിറ്റി എയ്‌റോനോട്ടിക്‌സ്) ലാങ്ലി ലാബില്‍ എത്തിയതോടെ കാതറിന്റെ ജീവിതം പുതിയ വഴിത്തിരിവിലെത്തി..
ലബോറട്ടറി മേധാവി ഡൊറോത്തി വോഗന്റെ കീഴില്‍ മനുഷ്യ കംപ്യൂട്ടറായി കാതറിന്‍ പ്രവര്‍ത്തിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഫ്‌ലൈറ്റ് റിസര്‍ച്ച് ഡിവിഷനിലെ പ്രോജക്റ്റില്‍ കാതറീന് പ്രധാനപ്പെട്ട ഒരു ജോലി തന്നെ നല്‍കുകയും ചെയ്തു. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ ഫ്‌ലൈറ്റ് ടെസ്റ്റുകളുമായും വിമാനാപകടങ്ങളുമായും ബന്ധപ്പെട്ട സങ്കീര്‍ണമായ ഡേറ്റകള്‍ വിശകലനം ചെയ്യുന്ന തിരക്കിലായിരുന്നു കാതറിന്‍. 1961ല്‍ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായിരുന്ന അലന്‍ ഷെപ്പേര്‍ഡിന്റെ ടാജെക്റ്ററി നിര്‍ണയിക്കുന്നതില്‍ കാതറീന്‍ ജോണ്‍സണ്‍ പ്രധാന പങ്കുവഹിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (21 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (36 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (53 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

Malayali Vartha Recommends