Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ വൈറസ്; ഉത്തര കൊറിയയിൽ രോഗം ബാധിച്ചയാളെ ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്‍റെ തീരുമാനപ്രകാരം വെടിവെച്ചു കൊന്നതായി റിപ്പോർട്ട്

28 FEBRUARY 2020 04:18 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധ അപകടകരമായ രീതിയില്‍ പടരുന്നത് തടയാന്‍ കടുത്ത നടപടി സ്വീകരിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു . ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്‍റെ തീരുമാനപ്രകാരമാണ് നടപടിയെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിലെ ചില അജ്ഞാത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് . രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കിങ് ജോങ് ഉന്‍ മടി കാണിക്കില്ലെന്ന് വ്യക്തമായതായും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വിശദമാക്കുന്നു.

കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആളെ രോഗബാധയെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് ഉത്തര കൊറിയ മുൻപ് പ്രഖ്യാപിച്ചിരുന്നു. 141 പേരെ ഇതിനോടകം പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയും ചെയ്തു . എന്നാല്‍ ഉത്തര കൊറിയയില്‍ പടര്‍ന്നിരിക്കുന്ന കൊറോണയും അതീവ ആക്രമണകാരിയാണെന്നാണ് വിവരം. ചൈനീസ് അതിര്‍ത്തിയിലുള്ള സീനൂയ്ജു നഗരത്തില്‍ രണ്ട് പേരില്‍ ഇതിനോടകം രോഗം കണ്ടെത്തിയെന്നായിരുന്നു ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (5 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (35 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (57 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (59 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends