Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

ലോകത്തിന്റെ ശത്രു'വിനെ തുരത്താന്‍ ട്രംപ് ഇറങ്ങി;കഴിഞ്ഞ ദിവസം എട്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 38 ആയി ഉയര്‍ന്നു; പുതുതായി 328 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1300 കവിഞ്ഞു

12 MARCH 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

അമേരിക്കയിലും കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം എട്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 38 ആയി ഉയര്‍ന്നു. പുതുതായി 328 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1300 കവിഞ്ഞു. ഇതോടെ ന്യൂയോര്‍ക്കും വാഷിങ്ടണും ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യസംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. അതിവേഗം പടരുന്ന അസുഖം തടയുന്നതില്‍ പലയിടത്തും ജാഗ്രതക്കുറവുണ്ടായെന്നും നേരത്തെ ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു.

അതുപോലെ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാസര്‍വീസുകളും 30 ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ്് വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക. യൂറോപ്പിലും വൈറസ് പടരുന്ന സാഹചര്യത്തിലും യൂറോപ്പില്‍ നിന്ന് വരുന്നവര്‍ യുഎസില്‍ രോഗം പടര്‍ത്താതിരിക്കാനുമാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ബ്രിട്ടന് മാത്രം നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഒരു തരത്തിലും തടസ്സമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതെത്രത്തോളം നടപ്പാകുമെന്നതില്‍ വ്യക്തതയില്ല.

അമെരിക്കയിലെ 30 സംസ്ഥാനങ്ങളിലാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥിതി രൂക്ഷമായ 11 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ഫ്‌ലോറിഡ. ഒറിഗോണ്‍, യൂട്ടാ, മേരിലാന്‍ഡ്, കെന്റക്കി, മസാച്യുസെറ്റ്‌സ്, ന്യൂജഴ്‌സി, കൊളറാഡോ എന്നീ സസംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓഫീസുകളും സ്‌കൂളുകളും അടച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും റാലികള്‍ റദ്ദാക്കി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതാണ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അതുപോലെ, രോഗബാധയുടെ പശ്ചാത്തലത്തില്‍ 2019-2020 സീസണ്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ തീരുമാനിച്ചു. ഉട്ടാ ജാസ് ടീമിലെ ഒരു കളിക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതലുള്ള മത്സരങ്ങളാണ് ഒഴിവാക്കിയത്.

രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് തൊട്ടുമുമ്പ്, ''അമേരിക്ക കൊറോണ വൈറിനെ് പ്രതിരോധിക്കാനും തടയാനും കണ്ടെത്താനുമുള്ള ഒരു വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഒരു പോളിസി രൂപീകരിക്കും''എന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, ലോകത്തെമ്പാടും കൊറോണവൈറസ് അഥവാ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,24,000 ആയി ഉയര്‍ന്നിരുന്നു. 4500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയ രാജ്യങ്ങള്‍ ഇറാനും ഇറ്റലിയുമാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (1 hour ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (1 hour ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (2 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (2 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (2 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (2 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (4 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (4 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (4 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends