Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് 19; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കെയ്‌ന്‍ റിച്ചാര്‍ഡ്‌സനേ പരിശോധനക്ക് വിധേയനാക്കിയശേഷം ക്വാറന്‍റൈന്‍ ചെയ്തു

13 MARCH 2020 10:53 AM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണെ കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയനാക്കി എന്ന റിപ്പോര്‍ട്ട് പുറത്ത് . എന്നാല്‍ താരത്തിന്‍റെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ താരത്തെ തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്നത് . ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ റിച്ചാര്‍ഡ്‌സൺ പങ്കെടുക്കില്ല . താരത്തിന് പകരം സീന്‍ അബോട്ടിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തൊണ്ടയിലെ അണുബാധയെത്തുടർന്ന് താരത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘം ചികിത്സിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ മുന്‍കരുതല്‍ നിര്‍ദേശപ്രകാരം താരത്തെ മറ്റുള്ളവരില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മറ്റൊരു രാജ്യത്തുനിന്ന് എത്തിയതാണ് കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വക്‌താവ് വെളിപ്പെടുത്തി . പരിശോധനാഫലങ്ങള്‍ പുറത്തുവരുന്ന മുറയ്‌ക്കും രോഗമുക്തനാകുന്നത് അനുസരിച്ചും റിച്ചാര്‍ഡ്‌സണ്‍ ടീമില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്‌താവ് കൂട്ടിച്ചേർത്തു . കൊവിഡ് 19ന്‍റെ പശ്‌ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര നടക്കുക എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ ആദ്യ ഏകദിനം പുരോഗമിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends