വിമാനത്തിനുള്ളില്‍ വച്ച് മദ്യപിച്ച് പൂസായി കമിതാക്കൾ, ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍; പിന്നെ സംഭവിച്ചത്

ഇത്തരം വാർത്ത കേട്ട് തലയിൽ കൈവച്ചുപോകുകയാണ് പ്രവാസികൾ ഏവരും. അമിതമായി മദ്യപിച്ച് വിമാനത്തിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കളെ കയ്യോടെ പൊക്കിയിരിക്കുകയാണ് അധികൃതർ. മറ്റു യാത്രക്കാരെ ഗൗനിക്കാതെ അമിതമായി മദ്യപിക്കുക മാത്രമല്ല പരസ്യമായി തന്നെ ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് സഹയാത്രികരെ ചൊടിപ്പിക്കുകയുണ്ടായി.
കയ്യോടെ പിടികൂടിഅധികൃതർ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഈ കേസില്‍ വിചാരണ ആരംഭിച്ചു. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത് തന്നെ. 2019 ജൂലൈയ് 29 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മാഞ്ചസ്റ്ററില്‍ നിന്ന് ടുണീഷ്യയിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് വിമാനത്തില്‍ വച്ചാണ് ദമ്പതികള്‍ അമിതമായി മദ്യപിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നത് തന്നെ.
35 കാരിയായ ഗെമ്മ ഹീപ്പും കാമുനായ 38 കാരന്‍ ഫിലിപ്പ് മൈക്കോക്കും ചേര്‍ന്നാണ് യാത്ര ചെയ്തതിരുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചതിന്റെ തുടർന്ന് ഇരുവര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഗെമ്മ എന്നാണ് ലഭ്യമാകുന്ന വിവരം. അമിതമായി മദ്യപിച്ച് വിമാനത്തില്‍ ശല്യമുണ്ടാക്കുകയും മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം ചുമത്തിയത്. അതോടൊപ്പം തന്നെ വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ഗെമ്മയും ഫിലിപ്പും വിചാരണ ക്രൗണ്‍ കോടതി ജഡ്ജിക്ക് മുമ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇരുവരുടെയും ആവശ്യം അംഗീകരിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി വായിക്കുകയുണ്ടായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ഗെമ്മയ്ക്കും ഫിലിപ്പിനും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha