ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ അധികാരമേറ്റു... കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്റില്‍ കുറച്ചു പേര് മാത്രം
ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ (63) അധികാരമേറ്റു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കുറച്ചുപേരേ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. മുന്‍ ഹൈക്കോടതി ജഡ്ജിയും പരിസ്ഥിതി, ഭരണഘടന വിദഗ്ധയുമാണ് കാതറിന. ജനുവരിയില്‍ 33ന് എതിരെ 261 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയാണ് കത്രീനയുടെ പേര് നിര്‍ദേശിച്ചത്. പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്മെന്റ് ഫോര്‍ ചേഞ്ചും നിര്‍ദേശത്തെ പിന്തുണക്കുകയായിരുന്നു.
f
https://www.facebook.com/Malayalivartha