Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടര്‍ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി; ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി കോവിഡ് 19

27 MARCH 2020 07:26 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി മാറി ഇന്ന് കോവിഡ് 19. ചൈനയിലെ വുഹാനിൽ ഉല്‍ഭവിച്ച കൊറോണ വൈറസ് ലോക രാഷ്‌ട്രങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 24000 ആളുകള്‍ ലോകമെമ്ബാടും ഈ വൈറസ് ബാധിച്ച്‌ ഇതുവരെ മരണത്തിനു കീഴടങ്ങി. തുടക്കത്തിലെ വൈറസ് ബാധയെക്കുറിച്ച്‌ ചൈന മറച്ചു വച്ചു. മറിച്ച് കാര്യങ്ങളിൽ കൂടുതല്‍ സുതാര്യത പുലര്‍ത്തിയിരുന്നെങ്കില്‍ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊറോണ വൈറസ് ഹാനികരമെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ചൈന എന്തിനു തടഞ്ഞുവെച്ചു എന്നാണ് നാഷണല്‍ റിവ്യു എന്ന അമേരിക്കന്‍ മാസിക ചോദിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് ചൈനയില്‍ ആദ്യ കൊറോണ രോഗ ലക്ഷണം കാണുന്നത്. തുടര്‍ന്ന് ഡിസംബര്‍ 25 ഓടെ നിരവധി പേര്‍ക്ക് വൈറസ് ബാധിച്ചു. പുതിയതായി ഒരു വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി ഡോക്ടര്‍ ലീ കണ്ടെത്തി. അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നാല്‍ വുഹാന്‍ ആരോഗ്യ കമ്മീഷന്‍ ഇത് വ്യാജമാണെന്ന് പറ‌ഞ്ഞു. വുഹാന്‍ പൊലീസ് ലീയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. വൈറസ് വ്യാപനതെ പറ്റി വാര്‍ത്ത നല്‍കരുതെന്നും ചൈനീസ് ആരോഗ്യ കമ്മീഷന്‍ ഉത്തരവിറക്കി.ലോകാരോഗ്യ സംഘടനയോടും ചൈന വ്യക്തമാക്കിയത് അത്തരത്തില്‍ ഒരു വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ്. ജനുവരി 13 ന് ചൈന സന്ദര്‍ശിച്ച വിവിധ രാജ്യങ്ങളില്‍ ഉളളവര്‍ക്ക് കൊറോണസ്ഥിരീകരിച്ചു. അപ്പോഴും ചൈനയുടെ വാദം രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയില്ലെന്നായിരുന്നു. ജനുവരി 12 ന് ലീയെ രോഗ ലക്ഷണങ്ങളൊടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ രോഗം ബാധിച്ച്‌ ഫെബ്രുവരി 6 നാണ് ഡോക്ടര്‍ ലീ മരണപ്പെടുന്നതു. പിന്നിട് ആഴ്ച്ചകള്‍ക്ക് ഉളളില്‍ തന്നെ വുഹാന്‍ നഗരം പൂര്‍ണമായും കൊറോണയുടെ പിടിയിലായി.

വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടര്‍ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി. ഇതാണ് കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമാകാന്‍ കാരണമായതെന്നും നാഷണല്‍ റിവ്യൂവിലെ ലേഖനത്തില്‍ പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (16 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (24 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (39 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (56 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends