Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.... ഇരയാവുന്നത് സ്ത്രീകളും കുട്ടികളും

29 MARCH 2020 01:00 PM IST
മലയാളി വാര്‍ത്ത

എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറച്ചുപേര്‍. അപവാദമാണ് ലോകത്തിന് അപമാനമാണ്. കയ്യും കെട്ടിയിരിക്കില്ല. ഉറപ്പ്. ലോക്ഡൗണിലാണ് പല ലോക രാജ്യങ്ങളും. അപ്പോളും ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ട്. വെല്ലുവിളിയാണിത്. കൊറോണ വൈറസിന്റെ ഭീതിയെ മറികടക്കാന്‍ സാമൂഹ്യ അകലം പാലിക്കുക എന്നതു മാത്രമാണ് പോംവഴി എന്നിരിക്കെ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല രാജ്യങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ഇപ്പോള്‍ വീടിനുള്ളില്‍ അടച്ചിരിക്കുകയാണ്. മുന്‍പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സാഹചര്യം പലതരത്തിലുള്ള സാമൂഹ്യാസ്വസ്ഥതകള്‍ക്കും വഴിവെക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

ചൈനയില്‍ മുന്‍പുതന്നെ ഈ സാഹചര്യം ഉടലെടുത്തിരുന്നതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടിവരുമ്പോള്‍ വ്യക്തികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നു. പ്രയാസകരമായ ജീവിതസാഹചര്യങ്ങളും സാമൂഹ്യമായ ആശങ്കളും ചേരുമ്പോള്‍ ഇത് തീവ്രമാകുന്നു. കൂടാതെ സാമൂഹ്യ പിന്തുണയുടെ അഭാവംകൂടിയാകുമ്പോള്‍ വ്യക്തികളിലും കുടുംബങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെടുന്നത്, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കര്‍ശന സാമൂഹ്യനിയന്ത്രണങ്ങളുള്ള ജര്‍മനിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വളരെയധികം വര്‍ധിക്കാനിടയുണ്ടെന്ന് ജര്‍മന്‍ ചില്‍ഡ്രന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില കുട്ടികള്‍ക്ക് ജീവനു പോലും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമാണിതെന്നും അവര്‍ പറയുന്നു.

അതിനിടയിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് വ്യാപനം മാരകമായി മുന്നേറുന്ന അമേരിക്കയില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌സാസില്‍ കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട ഫോണ്‍കോളകളില്‍ പൊടുന്നനെ വലിയ വര്‍ധനവാണുണ്ടായത്.

മുന്‍പേതന്നെ കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ ലോക്ക് ഡൗണ്‍ മൂലം കുടുംബാംഗങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യംകൂടി ഉണ്ടായതോടെ വലിയ സംഘര്‍ഷ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രത്യേക ഇടത്ത് തടവില്‍ കിടക്കുന്നതിന് സമാനമായി കഴിയേണ്ടിവരുന്ന പുതിയ സാഹചര്യം ശാരീരികമായ പീഡനത്തിനു മാത്രമല്ല, വൈകാരികവും മാനസികവുമായ പീഡനങ്ങള്‍ക്കും കളമൊരുക്കുന്നു.
ഗാര്‍ഹിക പീഡനത്തിന്റെ ഇരകളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകാതെയും സഹായങ്ങള്‍ സ്വീകരിക്കാനാകാതെയും ബുദ്ധിമുട്ടുന്നുണ്ട്. ദിവസത്തിലെ മുഴുവന്‍ സമയവും ഒരുമിച്ച് കഴിച്ചുകൂട്ടേണ്ടിവരുന്നത് നിലവിലുള്ള സംഘര്‍ഷം ഇരട്ടിപ്പിക്കുന്നു, ടെക്‌സാസിലെ കുടുംബ പ്രശ്‌നപരിഹാര കേന്ദ്രം ഡയറക്ടര്‍ ഗ്ലെന്ന ഹാര്‍കനെസ്സ് പറയുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ 20 ശതമാനമാണ് വര്‍ധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് അമേരിക്കയില്‍ മാത്രമുള്ള അവസ്ഥയല്ല. ബ്രസീല്‍, ജര്‍മനി, ഇറ്റലി, ചൈന എന്നിങ്ങനെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സാഹചര്യം രൂപപ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല കുടുംബങ്ങളിലും സ്ത്രീകള്‍ കൂടുതലായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായും കുടുംബത്തിനുള്ളില്‍ കഴിയുന്നത് അതീവ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണെന്നും ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ വെറുതേ ഇരിക്കേണ്ടിവരുന്ന സാഹചര്യം പുരുഷന്‍മാരില്‍ മദ്യപാന ശീലം വര്‍ധിപ്പിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കലഹങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത്. മുന്‍പേതന്നെ ഇത്തരം സാഹചര്യമുള്ള വീടുകളില്‍ ലോക്ക് ഡൗണ്‍ പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുന്നു, പാരീസിലെ ഒരു പ്രമുഖ മനോരോഗ വിദഗ്ധയെ ഉദ്ധരിച്ച് ഫ്രാന്‍സ്24 റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17 മുതല്‍ ഫ്രാന്‍സ് ലോക്ക് ഡൗണിലാണുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (26 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (49 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends