Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

രാജ്യം വീണ്ടും തുറക്കണമെന്ന മുന്‍നിലപാടില്‍ നിന്നു പൂര്‍ണമായി പിന്നാക്കം പോയിരിക്കുകയാണ് ട്രംപ്... അമേരിക്കയിലെ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീണ്ടുപോകും, വിലക്കുകളെല്ലാം നീട്ടി

30 MARCH 2020 09:40 AM IST
മലയാളി വാര്‍ത്ത

ആയിരങ്ങളെ കൊന്നൊടുക്കുന്ന കോവിഡ് ഭീതിയുടെ ഗൗരവം തിരിച്ചറിഞ്ഞു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും. അമേരിക്കയില്‍ സ്ഥിതിഗതികള്‍ രണ്ടാഴ്ച്ച കൊണ്ട് കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീട്ടി. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടാനാണ് അമേരിക്കയുടെ തീരുമാനം . കൊറോണ വൈറസ് പടരുന്നതിനിടയിലും രാജ്യം വീണ്ടും തുറക്കണമെന്ന മുന്‍നിലപാടില്‍നിന്നു പൂര്‍ണമായി പിന്നാക്കം പോയിരിക്കുകയാണ് ട്രംപ്. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ തുടരാന്‍ തീരുമാനിച്ചതായി ഞായറാഴ്ച ട്രംപ് അറിയിക്കുകയായിരുന്നു. എത്രയും മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവോ അത്രയും വേഗത്തില്‍ ഈ ആപത്ത് വിട്ടൊഴിയുമെന്നും ട്രംപ് പറഞ്ഞു. ജൂണ്‍ മാസത്തോടെ അമേരിക്ക സാധാരണ നിലയിലേക്കു എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
അമേരിക്കയിലെ സ്ഥിതിഗതികള്‍ ഏപ്രില്‍ 12ഓട് കൂടി സാധാരണമട്ടിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ജൂണ്‍ ഒന്ന് വരെ നീട്ടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. പ്രായമായ ആളുകള്‍ വീട്ടില്‍ തുടരണം തുടങ്ങിയ നിയന്ത്രണങ്ങളാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 2475 ആയി. ഒറ്റ ദിവസം 255 പേരാണു മരിച്ചത്.

ഷിക്കാഗോയില്‍ നവജാത ശിശുവും മരിച്ചു. കോവിഡ് ബാധിച്ച് ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞ് മരിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, കനക്ടികട്ട്, ന്യൂജഴ്സി എന്നീ മേഖലകളില്‍ 14 ദിവസത്തേക്കു യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്താകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിനു മുകളിലായി. 33,856 പേര്‍ മരിച്ചു. ഇന്നലെ മാത്രം 58,285 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയില്‍ കൊറോണ വൈറസ് ബാധയേറ്റത് ഒരു ലക്ഷത്തിലധികം പേര്‍ക്കാണ്.

ജര്‍മ്മനിയില്‍ മാര്‍ച്ച് 28ന് മാത്രം ഒറ്റയടിക്ക് 6000 രോഗികളാണ് ഉണ്ടായിരിക്കുന്നത്. മുപ്പതിനായിരത്തോളം പേര്‍ ഈ കാലയളവില്‍ ലോകത്ത് ആകെ മരിച്ചു . ജൂണ്‍ മാസത്തോടെ കൊറോണയില്‍നിന്ന് അമേരിക്ക മുക്തമാകുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുളള ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.

ന്യൂജേഴ്സി, കണക്ടിറ്റിക്യൂട്ട എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണം കര്‍ശനമാക്കിയിട്ടുള്ളത്. തെറ്റായ പ്രഖ്യാപനങ്ങളെടുക്കുന്നത് മൂലവും വൈകി നടപടി സ്വീകരിക്കുന്നതുമൂലവും മരണസംഖ്യ കൂടുന്നത് കാരണമാകുകായാണെന്ന് സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു


ബ്രിട്ടനിലും നിയന്ത്രണണങ്ങല്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (8 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (25 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (48 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends