Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോവിഡ് ഭീതിയില്‍ അമേരിക്ക...മരണസംഖ്യയില്‍ ചൈനയെ പിന്നിട്ട് അമേരിക്ക.. അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

01 APRIL 2020 08:53 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ കണക്കുകൂട്ടുന്നത് എങ്ങനെ മരണനിരക്ക് കുറക്കാന്‍ കഴിയും എന്നതല്ല ,മറിച്ച് മരണം രണ്ടു ലക്ഷത്തിനു താഴെ നിര്‍ത്താനാകുമോ എന്നാണ് .ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ കുറിച്ച് പറയുന്ന അപഖ്യാതി .എന്നാല്‍ കോവിഡ് 19 എന്ന ആഗോള മഹാമാരിയുടെ സമൂഹ വ്യാപനത്തില്‍ ട്രംപ് നിസ്സഹായനാണ് എന്നത് ചൈന തന്നെയാണ് മനസ്സിലാക്കിയത്
അവരെക്കാള്‍ വ്യക്തമായി യു എസ്സിന്റെ നിജസ്ഥിതി വ്യക്തമാക്കിയ മറ്റൊരു രാജ്യമുണ്ടോ എന്ന് തന്നെ സംശയം ഉണ്ട് .നിലവില്‍ 3400 യു എസ്സില്‍ കോവിഡ് രോഗം മൂലം മരിക്കുന്നത് .അതിനാല്‍ തന്നെ മരണനിരക്കില്‍ ചൈനയെ മറികടന്നു എന്നതും വ്യക്തമാണ് .നിലവില്‍ എല്ലാ ശത്രുതയും മറികടന്നാണ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി ഫോണില്‍ സംഭാഷണം നടത്തുകയും വിശദ വിവരങ്ങള്‍
പങ്കുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തത് .കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം നിലവില്‍ യു എസ്സ് ആയതിനാലും മൊത്തം ബാധിതര്‍ ഒന്നേമുക്കാല്‍ ലക്ഷമായതിനാലും അവിടെ ഈ അടുത്തകാലത്തെങ്ങും വ്യാപാര വാണിജ്യ മേഖല ഉണരാനുള്ള സാധ്യതയും പരുങ്ങലിലാണ് .നിലവില്‍ ചൈനയാകട്ടെ വ്യാപാരം പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.

കോവിഡ് ബാധിച്ചു 259 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യയില്‍ യുഎസ് ചൈനയെ മറികടന്നത് രോഗികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അടിയന്തരമായി 10 ലക്ഷം ആരോഗ്യപ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിച്ചു. നാവികസേന 1000 കിടക്കകളുള്ള കപ്പല്‍ തീരത്ത് സജ്ജീകരിച്ചു.80,000 വിരമിച്ച നഴ്‌സുമാരും ഡോക്ടര്‍മാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നു പരിതപിച്ച ഗവര്‍ണര്‍ ആര്‍ഡ്രു ക്യൂമോ 'ദയവായി ഞങ്ങളെ സഹായിക്കൂ'എന്ന് അഭ്യര്‍ഥിച്ചു. ന്യൂയോര്‍ക്കിലേതിനു സമാനമായ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമെന്ന ഭീതി ശക്തമാണ്.4 ദിവസത്തിനിടെ കലിഫോര്‍ണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചരിത്രത്തിലാദ്യമായി ഒരു യുഎസ് സൈനികന്‍ കോവിഡ് രോഗം ബാധിച്ചു മരിച്ചു. ന്യൂ ജഴ്‌സി ആര്‍മി നാഷനല്‍ ഗാര്‍ഡ്‌സ്മാനാണു മരിച്ചത്. 568 സൈനികര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്
ഇതിനു പുറമെ യുഎസ് കോണ്‍ഗ്രസിലെ 6 അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ സ്വയം ക്വാറന്റീനില്‍ ആണ് എന്ന വാര്‍ത്തയും പുറത്തുവിട്ടു
അടുത്ത 30 ദിവസം നിര്‍ണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ നിലവില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കി. ഫോര്‍ഡ് മോട്ടര്‍ കമ്പനി മിഷിഗന്‍ പ്ലാന്റില്‍ അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അരലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്ന് ഉറപ്പുനല്‍കി. ജനറല്‍ മോട്ടോഴ്‌സും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.നിലവില്‍ വലിയ തോതിലുള്ള സംഭാവന പ്രതീക്ഷിച്ചു അമേരിക്കന്‍ ഭരണകൂടം വ്യാവസായിക
പ്രമുഖരെ ഉള്‍പ്പടെ കാണാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്
ഹോളിവുഡ് ദമ്പതികളായ റിയാന്‍ റെയ്‌നോള്‍ഡ്‌സും ബ്ലേക്ക് ലൈവ്ലിയും ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ക്ക് 4 ലക്ഷം യുഎസ് ഡോളര്‍ സംഭാവന ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (12 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (28 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (37 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends