Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇന്ത്യയും ചൈനയും സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും...ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പോര്‍ട്ട്

01 APRIL 2020 10:14 AM IST
മലയാളി വാര്‍ത്ത

വികസിത രാജ്യമല്ലെങ്കില്‍ കൂടി ലോകവ്യാപാര സംഘടന ചൈനയ്ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം .ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും ഇല്ലെങ്കില്‍ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍വലിയുകയോ സഹകരിക്കാതിരിക്കുകയോ ചെയ്യും എന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി .എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതേ ട്രംപ് തന്നെ ചൈനയുമായി സഹകരിക്കുവാന്‍ മുന്‍കൈ എടുക്കുകയാണ് .മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ അമേരിക്ക നട്ടം തിരിയുമ്പോള്‍ ചൈനയാകട്ടെ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വ്യുഹനില്‍ തന്നെ കര്‍ശന നിയന്ത്രണങ്ങളോടെ വ്യാപാരം പുനഃസ്ഥാപിച്ചിരിക്കുകയാണ് .നിലവിലെ സാഹചര്യത്തില്‍ ചൈന മുതലെടുപ്പ് നടത്തുകയാണ് എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു എന്നാല്‍ ചൈന അവലംബിക്കുന്നത് അതിജീവന പ്രക്രിയ മാത്രമാണെന്നും നഷ്ടം നികത്തുന്നതിന് വേണ്ടിയുള്ള കഠിനാധ്വാന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്

നിലവില്‍ കോവിഡ് മരണം ഏറ്റവും കൂടുതല്‍ ഉണ്ടായ ഇറ്റലി ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാസ്‌ക്കുകള്‍ കയറ്റുമതി ചെയ്യുകയാണ് എന്നാല്‍ മറ്റു രാജ്യങ്ങളിലേക്ക് ചൈനീസ് ഉത്പന്നങ്ങള്‍ കയറ്റു മതി ചെയ്യുന്നില്ല .നിലവിലെ സാഹചര്യം അനിശ്ചിത കാലത്തേയ്ക്ക് കൂടി തുടരുകയാണെങ്കില്‍ കോവിഡ് വ്യാപനം ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎന്‍) വ്യക്തമാക്കുകയാണ് .

ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്‌നം രൂക്ഷമാവുക. അതിനാല്‍ തന്നെ ഇവര്‍ക്ക് അടിയന്തരമായി സാമ്പത്തിക സാഹായം നല്കുന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ആലോചിച്ചു വരുന്നതായും സൂചനയുണ്ട്. രോഗബാധിതര്‍ എട്ടു ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും ആശങ്കയിലാണ് പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ഈ രാജ്യങ്ങള്‍ക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കു വരുന്ന രണ്ടു വര്‍ഷങ്ങളില്‍ 23 ലക്ഷം കോടി ഡോളര്‍ വരുമാനനഷ്ടം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്‌നങ്ങള്‍ നേടുന്നതിന് 5 ലക്ഷം കോടി ഡോളര്‍ ചെലവിടാന്‍ ജി20 കൂട്ടായ്മയുടെ നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. ഇതുകൂടാതെ അടിയന്തിരമായി രക്ഷ പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ അടിയന്തിര സഹായം ഏറ്റവും അര്‍ഹരായ രാജ്യങ്ങള്‍ക്കു നല്‍കാനുള്ള ആലോചനയും ഉണ്ട് .നിലവിലെ സാഹചര്യത്തില്‍ ലോകത്താകമാനം ഈ മഹാമാരി നിയന്ത്രണവിധേയം അല്ല എന്നത് തന്നെയാണ് വ്യക്തമാകുന്നത് .ടോംഗ, സോളമന്‍ ദ്വീപുകള്‍, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ എന്നീ ചുരുക്കം ചില പ്രദേശങ്ങളിലാണ് ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തത് . സമോവ, തുര്‍ക്ക്മെനിസ്ഥാന്‍, ഉത്തര കൊറിയ, അന്റാര്‍ട്ടിക്ക എന്നിവയും കോവിഡ് 19 വിമുക്തമാണ്.

നിലവില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ക്വാറന്റൈനില്‍ പരിശോധനാഫലം കാത്തുകഴിയുന്ന കുറച്ച് രോഗികള്‍ പലാവുവിലുണ്ട്. അതിനാല്‍ തന്നെ കൊറോറയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് അവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക് എന്നിവക്ക് ഇപ്പോള്‍ തന്നെ ക്ഷാമം നേരിട്ടുതുടങ്ങി. ലോകത്താകമാനം 186 ഓളം രാജ്യങ്ങളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ അതിനിര്‍ണായകം തന്നെയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (10 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (26 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (35 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends