Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ആദ്യ നാല് ലക്ഷം നാലു മാസം കൊണ്ട്,എട്ട് ലക്ഷമെത്താന്‍ ഏഴ് ദിവസം; ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരിയായ കോവിഡ്-19 അതിവേഗം പടരുന്നു; വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു

01 APRIL 2020 09:12 PM IST
മലയാളി വാര്‍ത്ത

ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരിയായ കോവിഡ്-19 അതിവേഗം പടരുകയാണ്. വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗപ്പകര്‍ച്ച തീവ്രമായതാണ് രോഗികളുടെ എണ്ണത്തിലെ കുതിച്ചുചാട്ടത്തിന് കാരണം.

കഴിഞ്ഞ ചൊവ്വാഴ്ച വരെ 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു. അതേസമയം, മാര്‍ച്ച് മാസത്തിലാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നു മുതല്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ 67 ദിവസം വേണ്ടിവന്നു. ഇവയില്‍ ഏറെയും ചൈനയില്‍ നിന്നായിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തിലേക്കെത്താന്‍ വെറും 11 ദിവസം മാത്രമാണ് വേണ്ടിവന്നത്. നാലു ദിവസങ്ങള്‍ക്കൊണ്ട് അത് മൂന്നു ലക്ഷവും മൂന്നു ദിവസത്തിനുള്ളില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷവുമായി ഉയര്‍ന്നു. എന്നാല്‍ ഒരാഴ്ച കൊണ്ട് നാലു ലക്ഷം പേരിലേക്ക് അധികമായി വൈറസ് പടര്‍ന്നു.

അതേസമയം, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. 858,000 ആളുകളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 1,88,530 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 3,860 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 719 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് ഒരുദിവസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

അടിയന്തര സാഹചര്യം നേരിടാന്‍ നൂറുകണക്കിന് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. ന്യൂയോര്‍ക്കിലും മറ്റ് രോഗബാധിത പ്രദേശങ്ങളിലുമായിട്ടാണ് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുന്നത്. ഹോട്ടലുകള്‍, ഡോര്‍മെറ്ററികള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഇതിനായി ഏറ്റെടുക്കും. ന്യൂയോര്‍ക്കില്‍ ഒരാഴ്ചയ്ക്കകം ആയിരം കിടക്കകളുള്ള ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകും. കോവിഡ് ഇതര രോഗികളെയാണ് താല്‍ക്കാലിക ആശുപത്രികളില്‍ പ്രവേശിപ്പിക്കുക. കോവിഡ് രോഗികളെ നിലവിലെ ആശുപത്രികളില്‍ തന്നെ ചികില്‍സിക്കും. ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകരുടെ ആയാസം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

അമേരിക്കയ്ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം അതിവേഗമാണ് പടരുന്നത്. ഇറ്റലിയില്‍ രോഗബാധ നിയന്ത്രിക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. 1,05,792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ ഇതുവര 12,428 പേര്‍ മരിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ ആകെ മരണം 8,464 പേരാണ്. ഫ്രാന്‍സില്‍ 3,523 പേരുടെ മരണവും രേഖപ്പെടുത്തി. മൂന്നുദിവസമായി കുറഞ്ഞുനിന്ന ബ്രിട്ടണിലെ മരണനിരക്ക് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നു. കഴിഞ്ഞദിവസം മാത്രം ഇവിടെ മരിച്ചത് 381 പേരാണ്. ഇതോടെ ബ്രിട്ടണിലെ ആകെ മരണം 1789 പേരായും ഉയര്‍ന്നു. ജര്‍മനിയില്‍ 775 പേരും മരിച്ചു. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതേസമയം, ചൈനയില്‍ പുതിയ രോഗബാധിതരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (8 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (24 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (33 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends