Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ട്രക്കുകള്‍ നിറഞ്ഞ് കവിഞ്ഞു; അമേരിക്കയില്‍ കൊവിഡ് മരണം 5000 കടന്നു

02 APRIL 2020 07:49 PM IST
മലയാളി വാര്‍ത്ത

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. മഹാവ്യാധിയെ തുരത്താനുള്ള കഠിന ശ്രമത്തിലാണ് അധികാരികൾ. ലോകത്ത് കൊവിഡ് ബാധിതരില്‍ കൂടുതല്‍ അമേരിക്കയില്‍ ആണ്. അമേരിക്കയില്‍ ഇതിനകം കൊവിഡ് മരണം, 5000 കടന്നു. ആറ് ആഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 884 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,113 ആയി. 215,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദിനംപ്രതി സ്ഥിതി വഷളാകുകയാണ് അമേരിക്കയിൽ. അതുകൊണ്ടുതന്നെ ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.

രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന്‍ രക്ഷാഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും ലഭ്യത കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാ‌സ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി വ്യുഅക്തമാക്കി കഴിഞ്ഞു.

13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച്‌ മരണപെട്ടത്. 47,500ഓളം പേര്‍ക്ക് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. 1,300 ലേറെ ന്യൂയോര്‍ക്ക് സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി.ന്യൂയോര്‍ക്കില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സില്‍ വൈറസ് ബാധ ഗുരുതരമായിരിക്കുകയാണ്.

ചെറിയ അപ്പാര്‍ട്ടുമെന്റുകളിലായി തിങ്ങി താമസിക്കുന്ന ഇവര്‍ക്കിടയില്‍ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുക എന്നത് വളരെ പ്രയാസമാണ്. 240,000ത്തോളം ജനങ്ങള്‍ യു.എസില്‍ മരിക്കുമെന്നാണ് മുന്നറിയിപ്പ്.

കണക്ടികട്ടില്‍ മരിച്ച ആറ് ആഴ്ച പ്രായമുള്ള കുഞ്ഞാണ് ഇതേവരെ മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ യു.എസില്‍ കൊവിഡ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാത്രം 2.1 ദശലക്ഷം മാസ്കുകളും 100,000 സര്‍ജിക്കല്‍ ഗൗണുകളും 400 വെന്റിലേറ്ററുകളും വേണം. രോഗം ക്രാമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളില്‍ രോഗിക
ള്‍ക്കായി 65,000 കിടക്കകള്‍ വേണ്ടി വരുമെന്നാണ് നിഗമനം. ഇതിനായി നിലവിലുള്ള കിടക്കകളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടി വരും. മണിക്കൂറുകള്‍ക്കുള്ളില്‍ രോഗികള്‍ മരിച്ചു വീഴുന്നതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ആശുപത്രികള്‍ക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ശീതികരിച്ച ട്രക്കുകളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ട്രക്കുകള്‍ നിറഞ്ഞ് കവിഴുന്ന കാഴ്ചകളാണ് കാണാനാകുന്നത്. ന്യൂ ഓര്‍ലിയന്‍സ്, ഫ്ലോറിഡ, ജോര്‍ജിയ, മിസിസിപ്പി സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends