Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയ്ക്ക് റഷ്യയുടെ കൈത്താങ്ങ്... അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധ നിയന്ത്രിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നു... രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം

03 APRIL 2020 09:10 AM IST
മലയാളി വാര്‍ത്ത

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകശക്തിയായി മാറിയ രണ്ട് സാമ്രാജ്യങ്ങള്‍ .അമേരിക്കയും ,സോവിയറ്റ് യൂണിയനും .പിന്നീട് സോവിയറ്റ് യൂണിയന്റെ പതനം. ഗോര്‍ബക്ചേവിന്റെ ഒത്തുകളി ,ഒടുവില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞു .ഇപ്പോള്‍ ഇരു രാജ്യങ്ങളും സുരക്ഷാ സമിതിയിലെസ്ഥിര അംഗങ്ങള്‍ . ഏറ്റവും ഒടുവില്‍ യു എസ് സ്വപ്നം പോലും കാണാന്‍ സാധ്യത ഇല്ലാത്ത തരത്തില്‍ 2
ലക്ഷത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധ നിയന്ത്രിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നു .ഇതിനോടകം തന്നെ ന്യൂ യോര്‍ക്കില്‍ 80000 ലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും 2219 മരിക്കുകയും ചെയ്തു .

നിലവില്‍ കഴിഞ്ഞ ദിവസം മാത്രം 500 ലധികം പേരാണ് അമേരിക്കയില്‍ മരിച്ചത് .നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് ഉള്ളത് .നിലവില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ കോവിഡ് രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയാണ് . വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം ബുധനാഴ്ച ന്യൂയോര്‍ക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്കു ധാരണയായിരുന്നു. മാറ്റമല്ല ഇനിയും ആവശ്യ സാധ്യങ്ങള്‍ യു എസ്സിന് നല്‍കാന്‍ തയ്യാറാണെന്ന് പുടിന്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് വന്നു

യുഎസ് സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍ 95 മാസ്‌കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്. 11 കമ്പനികളാണു നിലവില്‍ യുഎസില്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.എന്നാല്‍ നിലവിലെ രോഗികളുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിലും അപ്പുറമായതിനാല്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തില്‍ തന്നെയാണ് യു എസ് ഭരണകൂടം

അതേസമയം, ഫ്‌ലോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നീക്കമുണ്ട്.എന്നിട്ടും വ്യാപാര മേഖലയില്‍ അടച്ചുപൂട്ടല്‍ നടപടി സ്വീകരിക്കാത്തത് ഏവരെയും ആശങ്കയിലാഴ്ത്തുന്നു 80,000 ലേറെ രോഗികളാണു ന്യൂയോര്‍ക്കിലുള്ളത്. ന്യൂജഴ്‌സിയില്‍ രോഗികളുടെ എണ്ണം 22,000 കവിഞ്ഞു. കലിഫോര്‍ണിയ, മിഷിഗന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികള്‍ പതിനായിരമായി.

മറ്റു സംസ്ഥാനങ്ങളില്‍ ശരാശരി അയ്യായിരത്തിലേറെ പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.നിലവില്‍ തല്‍സ്ഥിതു തുടര്‍ന്നാല്‍ മരണനിരക്ക് ഇനിയും കൂടാമെന്ന റിപ്പോര്‍ട്ടാണ് ലാഭയമായിരിക്കുന്നതു 16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങള്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു നിലവില്‍ റഷ്യയ്ക്ക് പുറമെ ചൈനയുടെ സാഹായവും ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു. അപ്പോഴും ചൈനയുമായി വ്യാപാര മേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണ് അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends