Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പാകിസ്താനിലും തബ്ലീഗ് സമ്മളനം, പങ്കെടുത്തത് 2.5 ലക്ഷം പേര്‍, കാര്യങ്ങള്‍ കൈവിട്ടുപോയി, കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത ഇമ്രാന്‍

03 APRIL 2020 03:38 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാകിസ്താനിലും തബ്ലീഗ് സമ്മളനം നടന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന മതസമ്മേളനത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. കോവി് പടര്‍ന്നുപിടിച്ച മറ്റ് രാജ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തിയ ജാഗ്രത പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ലോക്ക്ഡൗണ്‍ എന്നത് മോശം ആശയമാകുമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോഴും പറയുന്നത്. കൂടാതെ മതനിയമങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന രാജ്യം കൂടിയായതിനാല്‍ ഇത്രയധികം ജനങ്ങള്‍ പങ്കെടുത്ത സമ്മേളനം വന്‍ ആശങ്കയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

മാര്‍ച്ച് മധ്യത്തില്‍ പാകിസ്താനിലെ പഞ്ചാബില്‍ നടന്ന മതസമ്മേളനം വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ലാഹോറിലെ റായ്വിന്ധ് പ്രദേശത്ത് മാര്‍ച്ച് 11-നാണ് തബ്ലീഗ് സമ്മേളനം തുടങ്ങിയത്. അഞ്ചു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ ഏതാണ്ട് 2.5 ലക്ഷം പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. 13-ന് പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു. കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതിനാലാണ് പരിപാടി നിര്‍ത്തിവെച്ചതെന്നും അതല്ല മഴ മൂലമാണെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്. പരിപാടിയില്‍ പങ്കെടുത്ത ഏതാണ്ട് നൂറിലധികം പേര്‍ക്ക് ഇതിനകം കൊറോണ ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ഥാടകരിലാണ്. രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കിടയിലാണ്. അതിനിടെ, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോയ എല്ലാവരോടും ക്വാറന്റൈനില്‍ കഴിയാന്‍ സിന്ധ് പോലീസ് ഐ.ജി. മുഷ്താഖ് മെഹര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് ഇതും ഒരു കാരണമായി. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ് കണക്കിനാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്‌പോട്ട് ആവുന്നത്.

അതിനിടെ, തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 295 പേരില്‍ കോവിഡ് പരിശോധന പോസിറ്റീവായി. വ്യാഴാഴ്ച രാവിലെ 11.45 വരെയുള്ള 485 കേസുകളില്‍ 60 ശതമാനം പേര്‍ക്കാണ് നിസാമുദ്ദീന്‍ സമ്മേളനം 'വഴി' രോഗമെത്തിയത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം വര്‍ധിച്ചതിലൂടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു. ഇതുവരെ 2,069 കോവിഡ് കേസുകളും 54 മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തതായാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്ഥിരീകരിച്ച 141 കേസുകളില്‍ ഡല്‍ഹിയാണു മുന്നിലുള്ളത്. ഡല്‍ഹിയിലുള്ള 129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ കോവിഡ് ബാധിച്ച 143 പേരാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലുള്ളത്. തമിഴ്‌നാട്ടിലെ 75 കേസുകളില്‍ 74 ഉം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുമാണ്. തെലങ്കാനയില്‍ 27 ല്‍ 26 കേസുകള്‍ക്കും തബ്‌ലീഗ് സമ്മേളനവുമായി ബന്ധം കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ 14 കേസുകളില്‍ 11 ഉം ഇങ്ങനെയാണ്. ആന്ധ്രാപ്രദേശില്‍ സമ്മേളനവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കു രോഗം വന്നു. ഇതിനു സമാനമാണു മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends