Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലോകം മുഴുവന്‍ കൊറോണ വ്യാപിക്കവേ, പ്രതിരോധമരുന്നു പരീക്ഷണരംഗത്ത് കോവിഡിനെ തുരത്താന്‍ എ.പി.എന്‍.-01 മരുന്ന് ഫലം കാണും? പ്രാര്‍ത്ഥനയോടെ ലോകം

04 APRIL 2020 11:16 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് .നിലവിലെ സാഹചര്യത്തില്‍ കൃത്യമായ ഒരു മരുന്ന് കണ്ടു പിടിക്കാതെ മറ്റൊരു പോംവഴിയുമില്ല എന്ന് തന്നെയാണ് അമേരിക്ക ഉള്‍പ്പടെ ഉള്ള ലോകരാജ്യങ്ങള്‍ വാദിക്കുന്നത് .നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോക സമ്പത്ത്ഘടനയെ തന്നെ തകിടം മറിക്കുന്ന സാഹചര്യമാണ് ഉള്ളത് . നിലവില്‍ ലോകാരോഗ്യ സംഘടനാ മരുന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ വലിയ പ്രധാന്യമാണ് നല്‍കി വരുന്നത് .

ലോകം മുഴുവന്‍ കൊറോണ വ്യാപിക്കവേ, പ്രതിരോധമരുന്നു പരീക്ഷണരംഗത്തുനിന്ന് പുറത്തുവരുന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ തന്നെയാണ് .ഏറ്റവുമൊടുവില്‍ കാനഡയില്‍ പരീക്ഷണഘട്ടത്തിലുള്ള എ.പി.എന്‍.-01 (ഹ്യൂമന്‍ റീകോംബിനന്റ് സോല്യൂബിള്‍ ആന്‍ജിയോടെന്‍സിന്‍) എന്ന മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആര്‍ എന്‍ എ വിഭാഗത്തിലുള്ള ഈ വൈറസിന്റെ ജനിതക ഘടനയെ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍
ശേഷിയുള്ള ഒരു മാരകായുധമായി തന്നെയാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. കോവിഡ്-19 രോഗത്തിനു കാരണമാകുന്ന സാര്‍സ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാന്‍ എ.പി.എന്‍.01-ന് കഴിയുമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ 'സെല്ലി'ല്‍ വന്ന പഠനഫലത്തില്‍ പറയുന്നു.ഏതു തരത്തിലും രോഗപ്രതിരോധം നടത്താന്‍ ലോകരാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഈ പ്രശ്‌നത്തിന് പരിഹാരമെന്ന തരത്തില്‍ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്

കോശസ്തരത്തിലെ മാംസ്യമായ എ.സി.ഇ.2-വിലൂടെയാണ് സാര്‍സ് വൈറസ് കോശത്തിനകത്തേക്കു കടക്കുന്നതെന്ന് ടൊറന്റോ സര്‍വകലാശാലയും ഓസ്ട്രിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജി 2003-ല്‍ സാര്‍സ് പടര്‍ന്നുപിടിച്ച വേളയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ പഠനത്തിനെ അടിസ്ഥാനപ്പെടുത്തി അതിന്റെ തുടര്‍ച്ചയായാണ് പുതിയ പഠനം നടന്നത് . പുറത്തേക്കുതള്ളിനില്‍ക്കുന്ന രോമം പോലുള്ള ഭാഗമുപയോഗിച്ചാണ് വൈറസ് കോശസ്തരത്തിലെ എ.സി.ഇ.2-വില്‍ പറ്റിപ്പിടിക്കുന്നത്. ഈ ഒട്ടിച്ചേരല്‍ തടയാന്‍ എ.പി.എന്‍.-01-മരുന്നിന് കഴിയുമെന്ന് പഠനത്തിനു നേതൃത്വം നല്‍കുന്ന കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല പ്രൊഫസര്‍ ജോസഫ് പെന്നിങ്‌ഗെര്‍ പറഞ്ഞു. മൂലകോശങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്കയിലും രക്തധമനിയിലും കൊറോണവൈറസിന്റെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നും പഠനത്തില്‍ വിലയിരുത്തുന്നുണ്ട്.

സാര്‍സ് വൈറസിനോട് സാമ്യമുള്ള ഇനമാണ് കോവിഡ്-19 വൈറസെന്നും അതിനാല്‍ തന്നെ മരുന്ന് നിര്‍മാണം പ്രതീക്ഷനല്‍കുന്നു എന്നും പെന്നിങ്‌ഗെര്‍ പറഞ്ഞു. യൂറോപ്യന്‍ ബയോടെക് കമ്പനിയായ ആപെരിയോണ്‍ ബയോളജിക്‌സ് മരുന്ന് ഉടന്‍ പരീക്ഷണത്തിനെത്തിക്കുമെന്ന് ടൊറന്റോ സര്‍വകലാശാല പ്രൊഫസര്‍ ആര്‍ട്ട് സ്ലട്ട്‌സ്‌കി പറഞ്ഞു.ഇത് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധയമങ്ങളിലൂടെ ലഭ്യമായിരിക്കുന്നത്

: കൊറോണ വൈറസിനെതിരേയുള്ള വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചത് വിജയമെന്ന് ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നലെയാണ് പുതിയ പരീക്ഷണ ഫലം പുറത്തുവന്നിരിക്കുന്നത് . ഈ പരീക്ഷണത്തില്‍ വാക്‌സിന്‍ വൈറസിനെതിരേയുള്ള പ്രതിരോധശേഷി വര്‍ധിപ്പിച്ചതായി കണ്ടെത്തി. പിറ്റ്സ്ബര്‍ഗ് കൊറോണ വൈറസ് വാക്‌സിന്‍(പിറ്റ്കൊവാക്) ആണ് എലികളില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഇബയോ മെഡിസിന്‍ ജേണലി'ലാണ് പ്രസിദ്ധീകരിച്ചത്.അതിനാല്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക്
ആറ് മാസത്തിനുള്ളില്‍ ഈ മഹാമാരിക്കുള്ള മരുന്ന് ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ കണക്കു കൂട്ടല്‍.


സ്‌പൈക് പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മാംസ്യം വൈറസിനെതിരേയുള്ള പ്രതിരോധത്തിന് സുപ്രധാനമാണെന്ന് നേരത്തേയുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നതായും അത് പുതിയ പഠനത്തിന് ഏറെ സഹായിച്ചതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ യു.എസിലെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷക ആന്‍ഡ്രിയ ഗംബോട്ടോ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗനിര്ണയത്തിനായുള്ള പുതിയ പരീക്ഷണത്തെ ലോകം സ്വാഗതം ചെയുന്നത്  കുത്തിവെപ്പിലൂടെയാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ശരീരം അത് പെട്ടെന്നുതന്നെ സ്വീകരിക്കുമെന്നും മറ്റൊരു മുതിര്‍ന്ന ഗവേഷക ലൂയിസ് ഫാലോ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends