Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഏതൊരു മനുഷ്യന്റെയും പ്രാത്ഥന... ലോകം മുഴുവനുള്ള മാനവരാശിയെ കാര്‍ന്നു തിന്നുന്ന ഈ ആര്‍ എന്‍ എ വിഭാഗം വൈറസിന് തക്കതായ പ്രതിവിധി കണ്ടെത്താനൊരുങ്ങി ലോക രാജ്യങ്ങള്‍.. ഇനി പ്രതീക്ഷയുടെ നാളുകള്‍

04 APRIL 2020 12:59 PM IST
മലയാളി വാര്‍ത്ത

ഏതു മനുഷ്യന്റെയും പ്രാര്‍ത്ഥന അത് തന്നെയാണ് .ലോകം മുഴുവനുള്ള മാനവരാശിയെ കാര്‍ന്നു തിന്നുന്ന ഈ ആര്‍ എന്‍ എ വിഭാഗം വൈറസിന് തക്കതായ പ്രതിവിധി ഇല്ലേ .ചൈനയുടെ പക്കല്‍ പ്രതിരോധത്തിനായുള്ള പോംവഴി ഉണ്ടായിരുന്നെന്നും അവര്‍ ലോകരാജ്യങ്ങളോട് പലതും പറയാതെ ഒളിക്കുകയാണെന്നുമാണ് അമേരിക്ക അടക്കം പറയുന്നത് .എന്നാല്‍ ഈ രോഗം ഭേദമാക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് നാളിതു വരെ ഇത് കടുത്ത ആഘാതം ഉണ്ടാക്കുവാന്‍ കാരണമായത് .

എന്നാല്‍ റഷ്യയില്‍ കോവിഡ് 19 കുറിച്ചുള്ള പരിപൂര്‍ണമായ ജനിതക പഠനം നടന്നു എന്ന് അവര്‍ അവകാശവാദം ഉന്നയിച്ചതോടെ ഇപ്പോള്‍ ലോകരാജ്യങ്ങള്‍ ഒറ്റകെട്ടായി ഗവേഷകരോടൊപ്പമാണ് . ഏതു രാജ്യം തന്നെ ആദ്യം കണ്ടു പിടിച്ചാലും അവര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ കിട്ടുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ് കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് .
നിലവിലെ സാഹചര്യത്തില്‍ കൃത്യമായ ഒരു മരുന്ന് കണ്ടു പിടിക്കാതെ മറ്റൊരു പോംവഴിയുമില്ല എന്ന് തന്നെയാണ് അമേരിക്ക ഉള്‍പ്പടെ ഉള്ള ലോകരാജ്യങ്ങള്‍ വാദിക്കുന്നത് .നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോക സമ്പത്ത്ഘടനയെ തന്നെ തകിടം മറിക്കുന്ന സാഹചര്യമാണ് ഉള്ളത് .നിലവില്‍ ലോകാരോഗ്യ സംഘടനാ മരുന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ വലിയ പ്രധാന്യമാണ് നല്‍കി വരുന്നത് .

ലോകം മുഴുവന്‍ കൊറോണ വ്യാപിക്കവേ, പ്രതിരോധമരുന്നു പരീക്ഷണരംഗത്തുനിന്ന് പുറത്തുവരുന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ തന്നെയാണ് .ഏറ്റവുമൊടുവില്‍ കാനഡയില്‍ പരീക്ഷണഘട്ടത്തിലുള്ള എ.പി.എന്‍.-01 (ഹ്യൂമന്‍ റീകോംബിനന്റ് സോല്യൂബിള്‍ ആന്‍ജിയോടെന്‍സിന്‍) എന്ന മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ എന്‍ എ വിഭാഗത്തിലുള്ള ഈ വൈറസിന്റെ ജനിതക ഘടനയെ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ശേഷിയുള്ള ഒരു മാരകായുധമായി തന്നെയാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്

കോവിഡ്-19 രോഗത്തിനു കാരണമാകുന്ന സാര്‍സ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാന്‍ എ.പി.എന്‍.01-ന് കഴിയുമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ 'സെല്ലി'ല്‍ വന്ന പഠനഫലത്തില്‍ പറയുന്നു.ഏതു തരത്തിലും രോഗപ്രതിരോധം നടത്താന്‍ ലോകരാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഈ പ്രശ്‌നത്തിന് പരിഹാരമെന്ന തരത്തില്‍ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്

കോശസ്തരത്തിലെ മാംസ്യമായ എ.സി.ഇ.2-വിലൂടെയാണ് സാര്‍സ് വൈറസ് കോശത്തിനകത്തേക്കു കടക്കുന്നതെന്ന് ടൊറന്റോ സര്‍വകലാശാലയും ഓസ്ട്രിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജി 2003-ല്‍ സാര്‍സ് പടര്‍ന്നുപിടിച്ച വേളയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ പഠനത്തിനെ അടിസ്ഥാനപ്പെടുത്തി അതിന്റെ തുടര്‍ച്ചയായാണ് പുതിയ പഠനം നടന്നത് . പുറത്തേക്കുതള്ളിനില്‍ക്കുന്ന രോമം പോലുള്ള ഭാഗമുപയോഗിച്ചാണ് വൈറസ് കോശസ്തരത്തിലെ എ.സി.ഇ.2-വില്‍ പറ്റിപ്പിടിക്കുന്നത്.

ഈ ഒട്ടിച്ചേരല്‍ തടയാന്‍ എ.പി.എന്‍.-01-മരുന്നിന് കഴിയുമെന്ന് പഠനത്തിനു നേതൃത്വം നല്‍കുന്ന കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല പ്രൊഫസര്‍ ജോസഫ് പെന്നിങ്‌ഗെര്‍ പറഞ്ഞു. മൂലകോശങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്കയിലും രക്തധമനിയിലും കൊറോണവൈറസിന്റെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നും പഠനത്തില്‍ വിലയിരുത്തുന്നുണ്ട്. സാര്‍സ് വൈറസിനോട് സാമ്യമുള്ള ഇനമാണ് കോവിഡ്-19 വൈറസെന്നും അതിനാല്‍ തന്നെ മരുന്ന് നിര്‍മാണം പ്രതീക്ഷനല്‍കുന്നു എന്നും പെന്നിങ്‌ഗെര്‍ പറഞ്ഞു. യൂറോപ്യന്‍ ബയോടെക് കമ്പനിയായ ആപെരിയോണ്‍ ബയോളജിക്‌സ് മരുന്ന് ഉടന്‍ പരീക്ഷണത്തിനെത്തിക്കുമെന്ന് ടൊറന്റോ സര്‍വകലാശാല പ്രൊഫസര്‍ ആര്‍ട്ട് സ്ലട്ട്‌സ്‌കി പറഞ്ഞു.ഇത് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭ്യമായിരിക്കുന്നത്.

കൊറോണ വൈറസിനെതിരേയുള്ള വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചത് വിജയമെന്ന് ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നലെയാണ് പുതിയ പരീക്ഷണ ഫലം പുറത്തുവന്നിരിക്കുന്നത് . ഈ പരീക്ഷണത്തില്‍ വാക്‌സിന്‍ വൈറസിനെതിരേയുള്ള പ്രതിരോധശേഷി വര്‍ധിപ്പിച്ചതായി കണ്ടെത്തി.

പിറ്റ്സ്ബര്‍ഗ് കൊറോണ വൈറസ് വാക്‌സിന്‍(പിറ്റ്കൊവാക്) ആണ് എലികളില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഇബയോ മെഡിസിന്‍ ജേണലി'ലാണ് പ്രസിദ്ധീകരിച്ചത്.അതിനാല്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക് ആറ് മാസത്തിനുള്ളില്‍ ഈ മഹാമാരിക്കുള്ള മരുന്ന് ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ കണക്കു കൂട്ടല്‍ സ്‌പൈക് പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മാംസ്യം വൈറസിനെതിരേയുള്ള പ്രതിരോധത്തിന് സുപ്രധാനമാണെന്ന് നേരത്തേയുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നതായും അത് പുതിയ പഠനത്തിന് ഏറെ സഹായിച്ചതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ യു.എസിലെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷക ആന്‍ഡ്രിയ ഗംബോട്ടോ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗനിര്ണയത്തിനായുള്ള പുതിയ പരീക്ഷണത്തെ ലോകം സ്വാഗതം ചെയുന്നത് കുത്തിവെപ്പിലൂടെയാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ശരീരം അത് പെട്ടെന്നുതന്നെ സ്വീകരിക്കുമെന്നും മറ്റൊരു മുതിര്‍ന്ന ഗവേഷക ലൂയിസ് ഫാലോ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends