Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ചൈനയെ പഴിച്ച് പാക്കിസ്ഥാന്‍... അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം കൊറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം

04 APRIL 2020 02:11 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ചൈനയെ പഴിക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം കൊറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകരിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിനൊപ്പം ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിലെ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനില്‍ നടന്ന മതസമ്മേളനവും ആശങ്ക വര്‍ധിപ്പിക്കുന്നു.

പാക്കിസ്ഥാനിലെ റായ്വിന്ധില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകള്‍. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോടു നിരീക്ഷണത്തില്‍ കഴിയാന്‍ റായ്വിന്ധ് പ്രവിശ്യാ അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കാത്തതു വെല്ലുവിളിയായി. സമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് പൗരനു കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്തൊനീഷ്യ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 550 ഓളം തബ്ലീഗ് ജമാഅത്ത് അനുഭാവികളെ ക്വാറന്‍ീനിലേക്കു മാറ്റി.

യഥാസ്ഥിതിക വിഭാഗങ്ങളെ ഭയന്ന് മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തലാക്കാന്‍ തുനിയാതിരുന്നതും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് 20 നും 27 നും നടന്ന പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികള്‍ കൈവിട്ടതോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടുന്നതായി കേന്ദ്ര ആസൂത്രണ വികസന മന്ത്രി ആസാദ് ഉമ്മര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ തുടക്കം മുതല്‍ ഇമ്രാന്‍ഖാന്‍ അനുകൂലിച്ചിരുന്നില്ലെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണ്‍ ഒരു മോശം ആശയമാണെന്നും സമ്പദ്വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടില്‍ ഇമ്രാന്‍ ഉറച്ചു നിന്നതോടെയാണ് തുടക്കത്തില്‍ ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയത്. ഈ മഹാമാരിക്കിടയിലും പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നത് മതപരമായ വിവേചനത്തിനാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന തലത്തിലേക്കുവരെ ഈ വിവേചനം മാറിയെന്നാണ് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ഒരു സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താല്‍ റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്. കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കുമായി ഒത്തുകൂടുന്നത്. എന്നാല്‍ റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends