Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സർവീസ് നടത്താനൊരുങ്ങി യുഎഇയുടെ ഇത്തിഹാദും എമിറേറ്റ്സും; ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന 14ന് ശേഷം പ്രതീക്ഷയിൽ ഇന്ത്യ

04 APRIL 2020 05:20 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനം മൂലം കനത്ത പ്രതിസന്ധിയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ സംബജാതമായത്. ഇതേതുടർന്ന് രാജ്യാന്തര വിമാനസർവീസുകൾ പോലും നിർത്തിവയ്ക്കുകയുണ്ടായി. എന്നാൽ പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന എമിറേറ്റ്സ് രാജ്യാന്തര യാത്രാ സർവീസുകൾ 6ന് ആരംഭിക്കുമെങ്കിലും ദുബായിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിൽ എത്തിക്കാനാവും സർവീസുകൾ ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇത്തിഹാദ് നാളെ മുതൽ രാജ്യാന്തര സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ലണ്ടൻ ഹീത്രു, ഫ്രാങ്ക്ഫർട്ട്, പാരിസ്, ബ്രസൽസ്, സൂറിക് എന്നീ നഗരങ്ങളിലേക്കാണ് എമിറേറ്റ്സിന്റെ ആദ്യ സർവീസുകൾ നടക്കാനിരിക്കുന്നത്. എമിറേറ്റ്സിന്റെ ഓൺലൈനിലൂടെ മാത്രമാണ് ബുക്കിങ് നടത്താനാകുക. എന്നാൽ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ( ജിഡിഎസ്) ബൂക്കിങ് അനുമതി നൽകിയിട്ടില്ല.

അതോടൊപ്പം തന്നെ ദുബായിലുള്ളവരെ ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം ചരക്കുമായിട്ടാകും മടക്കയാത്ര. ഒപ്പം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷം മാത്രമാവും യാത്രക്കാരെ കൊണ്ടുപോകുക. യാത്രക്കാരും ഇക്കാര്യം അതത് നയതന്ത്ര കാര്യാലയങ്ങളിൽ വിളിച്ച് ഉറപ്പു വരുത്തണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിപ്പിൽ പറയുകയുണ്ടായി. ഇന്ത്യയിലേക്ക് 14ന് ശേഷം മാത്രമാവും സർവീസുകളെന്ന് ഇന്ത്യൻ നയതന്ത്ര അധികൃതർ വ്യക്തമാക്കുകയുണ്ടായി. ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരോ സർവീസിനു ശേഷവും ഇവ കാര്യക്ഷമമായി നടത്തുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം മാർച്ച് 25നാണ് എമിറേറ്റ്സ് വിമാന സർവീസ് നിർത്തിവച്ചത്.

എന്നാൽ നാളെ മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചെങ്കിലും അതത് രാജ്യങ്ങളിലെ നയതന്ത്ര അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാകും സർവീസ്.സോൾ, മെൽബൺ, സിംഗപ്പൂർ, മനില, ബാങ്കോക്ക്, ജക്കാർത്ത, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാവും ആദ്യ സർവീസുകളെന്നും അറിയിക്കുകയുണ്ടായി. ദുബായിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് റിലീഫ് ഫ്ലൈറ്റ് സർവീസ് നടത്തിയിരുന്നത്.

അതേസമയം ഇന്ത്യയിലെ ലോക്ഡൗൺ 14ന് അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള യാത്രാവിമാന സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാൻ ഇതോടെ വഴിയൊരുങ്ങുന്നതായിരിക്കും. രാജ്യത്തുനിന്നുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാമെന്ന് കരുതുന്നതായി സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറയുകയുണ്ടായി. അതോടൊപ്പം തന്നെ കോവിഡ് വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾക്ക് കഴിഞ്ഞമാസം 22 മുതലാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരെ കൊണ്ടുപോകാൻ 18 സർവീസുകൾ ആരംഭിക്കുമെന്ന് എയർഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends