Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും എന്തുകൊണ്ടാണ് കോവിഡ് എന്ന മഹാമാരി ഒരുപോലെ വേട്ടയാടുന്നു.... കോവിഡ് എവിടെ നിന്നും വന്നു... ഇതാണ് സത്യം?

13 APRIL 2020 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

കോവിഡ് എവിടെ നിന്നും വന്നു. വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും എന്തുകൊണ്ടാണ് കോവിഡ് എന്ന മഹാമാരി ഒരുപോലെ വേട്ടയാടുന്നു. മുന്‍പ് പകര്‍ച്ചവ്യാധികളെ തടയാന്‍ ഫലപ്രദമായ നടപടികള്‍ എടുത്തിരുന്ന ലോകരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ എന്തുകൊണ്ട് പിഴവു സംഭവിച്ചു. ആ പിഴവിന് ഉത്തരവാദികള്‍ ആരൊക്കെ ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് കോവിഡ് എന്ന മഹാമാരി.ഡിസംബര്‍ എട്ടിനു ചൈനയില്‍ കൊറോണ വിഭാഗത്തില്‍പ്പെട്ട കോവിഡ് വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെയാണ് ലോകം കീഴടക്കാന്‍ പുതിയൊരു മഹാമാരി കൂടി എത്തിയതായി സ്ഥിരീകരിച്ചത്.

ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് വൈറസിന്റെ വ്യാപനം ആരംഭിച്ചതെന്നാണ് വിവരം. നഗരത്തിലെ മാംസമാര്‍ക്കറ്റില്‍നിന്ന് വൈറസ് പടരുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. അതല്ല, വുഹാനില്‍ ചൈനയ്ക്ക് രഹസ്യ ജൈവായുധ ഗവേഷണസ്ഥാപനങ്ങള്‍ ഉണ്ടെന്നും അവിടെനിന്നു ചോര്‍ന്ന വൈറസാണ് നാശം വിതച്ചതെന്നുമുള്ള സിദ്ധാന്തങ്ങളും പ്രചരിക്കുന്നു.ചില കാര്യങ്ങള്‍ വ്യക്തമാണ്.

ചൈനയിലെ വൈറസ് ബാധ യഥാസമയം കണ്ടെത്താനോ നിയന്ത്രിക്കാനോ ആരോഗ്യവകുപ്പിനു കഴിഞ്ഞിരുന്നില്ല. പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ലോകത്തിന്റെ മുന്നില്‍നിന്നു മറച്ചുവയ്ക്കുവാനായിരുന്നു അവര്‍ക്ക് താല്‍പര്യം. ചൈന അങ്ങനെയൊരു നീതികേട് ലോകത്തോട് കാണിച്ചില്ലായിരുന്നുവെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും പ്രതിരോധ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുവാന്‍ കഴിയുമായിരുന്നെന്നും കരുതാം. കോവിഡ് സര്‍വശക്തനായ സംഹാരരൂപിയാണെന്നും കാട്ടുതീപോലെ അതു ചൈനയിലും ലോകമാകെയും പടര്‍ന്നുപിടിക്കുമെന്നും ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അതിഭയാനകമായിരിക്കും കാര്യങ്ങളെന്നും ആദ്യം മുന്നറിയിപ്പു നല്‍കിയത് ഡോക്ടര്‍ ലീ വെന്‍ലിയാങ് എന്ന നേത്രരോഗ വിദഗ്ധനാണ്.

ഒടുവില്‍ അജ്ഞാതവാസത്തിലായ ലീ ആ രോഗം ബാധിച്ച് മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നത്. കുറച്ചു പേരെങ്കിലും സംശയിക്കുന്നു ലീ മരിച്ചതോ അതോ സത്യം വിളിച്ചുപറഞ്ഞതിന് കൊന്നതോ. വന്നത് ജൈവ ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍നിന്നായാലും, ഈ മഹാമാരിയുടെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനുള്ള ബാധ്യത ചൈനയ്ക്കുമുണ്ട്. ജൈവായുധം എന്ന, തെളിവുകള്‍ ഇല്ലാത്ത ആരോപണം മാറ്റിനിര്‍ത്തിയാല്‍ പോലും നിഷ്പക്ഷ നിരീക്ഷകര്‍ ചൈനയെ സംശയമുനയില്‍ നിര്‍ത്തുന്നതില്‍ ചില കാര്യങ്ങളുണ്ട്. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ വെമ്പല്‍കൊള്ളുന്ന ചൈനയ്ക്ക് അതിവേഗം പടര്‍ന്നു പിടിക്കുന്ന ഈ പകര്‍ച്ചവ്യാധി ഒരു വലിയ മാര്‍ഗതടസ്സം ആണ്.
സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ പര്യാപ്തമാണ് കോവിഡെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കാം. അതു പുറത്തറിഞ്ഞാല്‍ ലോകം ഒറ്റപ്പെടുത്തിയേക്കാം. ആഗോളതലത്തിലുള്ള വന്‍ വാണിജ്യ ഇടപാടുകള്‍ക്ക് തിരിച്ചടികള്‍ നേരിടാം. ഏതായാലും ചൈന നടത്തിയ ശ്രമങ്ങള്‍ ആ ജനതയെയും ലോക ജനതയെയും മരണത്തിന്റെ വാരിക്കുഴികളിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക ദുരാഗ്രഹത്തിനു മുന്നില്‍ മനുഷ്യജീവന് യാതൊരു വിലയും ഇല്ലെന്നാണ് കോവിഡിന്റെ ചൈനയിലെ ഉദ്ഭവ, വ്യാപനക്കാലം സാധാരണ മനുഷ്യരായ നമുക്ക് മുന്നറിയിപ്പു നല്‍കുന്നത്. മഹാമാരിയുടെ ലോക വ്യാപനത്തില്‍ ആദ്യപിഴവുകള്‍ ചൈനക്കാണെങ്കിലും മറ്റു ചില രാജ്യങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയും തള്ളിക്കളയാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (38 seconds ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (38 seconds ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (11 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (44 minutes ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (59 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (1 hour ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (2 hours ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (2 hours ago)

Malayali Vartha Recommends