Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ലോകമെങ്ങും കോവിഡ് എന്ന മഹാ വ്യാധി മരണ താണ്ഡവമാടുമ്പോഴും മനുഷ്യൻ പാഠം പഠിക്കുന്നില്ല ...ഇരുപതു വയസ്സുമാത്രം പ്രായമുള്ള സുന്ദരിയായ യുവതി ഭര്‍ത്താവിന്റെ പൈശാചിക പീഡനം കാരണം ദേഹം പൊള്ളി അടർന്ന് മുഖം തടിച്ചു വീർത്തു ആശുപത്രിയിൽ...

15 APRIL 2020 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

ലോകമെങ്ങും കോവിഡ് എന്ന മഹാ വ്യാധി മരണ താണ്ഡവമാടുമ്പോഴും മനുഷ്യൻ പാഠം പഠിക്കുന്നില്ല .ഇരുപതു വയസ്സുമാത്രം പ്രായമുള്ള സുന്ദരിയായ യുവതി ഭര്‍ത്താവിന്റെ പൈശാചിക പീഡനം കാരണം ദേഹം പൊള്ളി അടർന്ന് മുഖം തടിച്ചു വീർത്തു ആശുപത്രിയിൽ.....

കോവിഡ് –19 ബാധിത രാജ്യങ്ങളിൽ മുൻനിരയിലുള്ള ഇറാഖിൽ നിന്നാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത എത്തുന്നത് .

ഇറാഖില്‍ നജഫിലെ ആശുപത്രി കിടക്കയിലാണ് 20 വയസ്സുകാരി മാലക് ഹൈദര്‍ അല്‍ സുബൈദി എന്ന യുവതിയെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്‍ . മുഖത്തും ശരീരത്തും പൊള്ളലേറ്റതിന്റെ പാടുകളുമായി അഡ്മിറ്റ് ചെയ്ത യുവതി ശരീരം മുഴുവന്‍ ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്.. മുഖം തടിച്ചുവീര്‍ത്തതിനാൽ കണ്ടാല്‍ തിരിച്ചറാനാവാത്ത രീതിയില്‍ മാറിപ്പോയിരിക്കുന്നു സുന്ദരിയും ചെറുപ്പക്കാരിയുമായ സുബൈദി.

ഇറാഖിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ സുബൈദിയുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുകയാണ് . സ്വന്തം ഭര്‍ത്താവും അയാളുടെ വീട്ടുകാരുമാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത്.. ഭര്‍തൃപീഡനങ്ങളാല്‍ കരഞ്ഞു തളര്‍ന്ന് വേദനകൊണ്ട് പുളയുന്ന ഈ യുവതിയുടെ സങ്കടക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ ദുഃഖവും അമര്‍ഷവും ധാര്‍മിക രോഷവും ഇറാഖിൽ ഉയരുകയാണ് .

മൊഹമ്മദ് അല്‍ മയാലി എന്ന ആളുടെ രണ്ടാമത്തെ ഭാര്യയാണ് സുബൈദി. കഴിഞ്ഞ എട്ടുമാസമായി അച്ഛനമ്മമാരെ കാണാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ യുവതിയെ അനുവദിച്ചിട്ടില്ല എന്ന് പറയുന്നു .മൊഹമ്മദ് അല്‍ മയാലി ഒരു പോലീസ് ഓഫീസർ ആണെന്നുള്ളതും പ്രത്യേകം പരാമര്ശിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ ജനരോഷം ഉയരുകയാണ്

എന്നാല്‍ മയാലി ഫെയ്സ്ബുക്കില്‍ പറയുന്നത് സുബൈദിക്ക് മാനസിക രോഗമാണെന്നും സ്വയം തീ കൊളുത്തിയതാണെന്നുമാണ് ...മാത്രമല്ല ഭാര്യ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനായാണ് സ്വയം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതെന്നാണ് ഇയാൾ പറയുന്നത്

എന്നാല്‍ സ്ത്രീ അനുകൂല സംഘടനകള്‍ ഈ വാദം തള്ളിക്കളയുന്നു. പച്ചക്കള്ളമാണെന്നും തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു. സൈന്യത്തിലെ ഒരു കേണലിന്റെ മകനാണ് മയാലി. സ്വാധീനമുള്ളവനാകയാല്‍ അയാളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

ഗാര്‍ഹിക അതിക്രമം തെറ്റാണെന്നും അനുവദിക്കാനാകില്ലെന്നും ഇറാഖിന്റെ ഭരണഘടനയിലുണ്ടെങ്കിലും രാജ്യത്തിന്റെ പീനല്‍ കോഡ് അനുസരിച്ച് ഭാര്യമാരെ നേര്‍വഴിക്ക് നയിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമുണ്ട്. അച്ചടക്കം പഠിപ്പിക്കാനും. ഈ നിയമത്തിന്റെ പിൻബലത്തോടെ രാജ്യത്തെ അഞ്ചിലൊന്ന് യുവതികളും വീടുകളില്‍ ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ .
അതുകൊണ്ട് തന്നെ ഇറാഖിലെ നിയമവൃത്തങ്ങളില്‍ ഈ കേസ് വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല ദിവസവും ഇതേ രീതിയില്‍ നൂറുകണക്കിനു സ്ത്രീകളാണ് ആശുപത്രികളിലാക്കപ്പെടുന്നത് ..അവർക്കനുകൂലമായി ഒരു നിയമവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും പറയുന്നു. കൃത്യമായ നിയമ സംവിധാനമില്ലാത്തതിനാല്‍ ഗാര്‍ഹിക അക്രമം ആവര്‍ത്തിക്കപ്പെടുന്നു. അവരുടെ നിരയിലെ ഒരു ഇര മാത്രമാണ് സുബൈദി അല്‍ മാലികി.

സുബേദിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ അല്‍ മാലികി എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരണവും തുടങ്ങിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (12 minutes ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (25 minutes ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (35 minutes ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (45 minutes ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (55 minutes ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (3 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (3 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (4 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (4 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (4 hours ago)

ഓ മൈ ഗോൾഡ്!  (4 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (4 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (4 hours ago)

ഉടൻ യോഗം കൂടുന്നു...  (4 hours ago)

Malayali Vartha Recommends