Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഇന്ത്യക്ക് മുന്നില്‍ കൈനീട്ടി പാക്കിസ്ഥാനും മലേഷ്യയും. ആപത്ത് കാലത്ത് കൈവിടില്ലെന്ന് ഇന്ത്യ.

15 APRIL 2020 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കൊറോണക്കാലത്തും അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കു നേരെ ഷെല്ലാക്രമണം നടത്തുകയും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കെതിരേയും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിന്റെ വാര്‍ത്ത ഇതിനോടകം നിരവധി തവണ വന്നുകഴിഞ്ഞതാണ്. എന്നാല്‍ അത്തരത്തില്‍ നിലവിട്ട് പെരുമാറിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് നില്‍ക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാര്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണ ചികിത്സയ്ക്കായി ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്വിനു വേണ്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാരിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ മരുന്നിനായി ഇന്ത്യയ്ക്ക് മുന്‍പില്‍ കൈ നീട്ടിയിരിക്കുന്നത്.

അതേസമയം, പാകിസ്താനില്‍ 6,000 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ തന്നെ കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കാതെ ഇരുന്നതാണ് പാകിസ്താനില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നതിന് ശേഷമാണ് പാകിസ്താനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ സമ്മേളനവും പാകിസ്താന്‍ ബഹിഷ്‌കരിച്ചിരുന്നു. അതിനിടെ, സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വകവയ്ക്കാതെ ഒരു കൂട്ടം പുരോഹിതര്‍ പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതും പാക്കിസ്ഥാനില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മതപുരോഹിതരുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്താനിരിക്കെയാണ് നിലപാട് വ്യക്തമാക്കി പുരോഹിതര്‍ തന്നെ നേരിട്ട് രംഗത്തു വന്നിരിക്കുന്നത്. ഇതോടെ പാക്കിസ്ഥാനിലെ സ്ഥിതി ഇനിയും വഷളാകുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മലേഷ്യയ്ക്ക് നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചതായി റിപ്പോര്‍ട്ട്. മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മലേഷ്യയ്ക്ക് ഒരു ലക്ഷത്തോളം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14നാണ് ഇക്കാര്യത്തില്‍ അനുവാദം നല്‍കിയതെന്നാണ് കമറുദ്ദീന്‍ ജാഫര്‍ പറയുന്നത്. ലഭ്യത കണക്കാക്കി ഇന്ത്യയില്‍നിന്ന് കൂടുതല്‍ ടാബ്ലറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മലേഷ്യന്‍ മന്ത്രിയുടെ പരാമര്‍ശത്തിന് ഇന്ത്യന്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല.

ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 82 പേര്‍ ഇതുവരെ മരിച്ചു. മലേഷ്യയുമായി നിലവിലുള്ള നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഒഴിവായി മഞ്ഞുരുകുന്നുവെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ കാണുന്നത്. 10 ലക്ഷം ടാബ്ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങള്‍.

അതേസമയം, കോവിഡ് 19ന് എതിരായ ഏറ്റവും മികച്ച പ്രതിരോധം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൂടി പറഞ്ഞതോടെയാണ് ഈ മരുന്നിന്റെ ആവശ്യം ആഗോളതലത്തില്‍ തന്നെ കുതിച്ചുയര്‍ന്നത്. ലോകത്ത് ഏറ്റവുമധികം ഹൈഡ്രോക്‌സി ക്ലോറോക്വിന് ടാബ്ലറ്റുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെല്‍ത്ത്‌കെയര്‍ എന്നീ കമ്പനികളാണ് പ്രധാനമായും മരുന്ന് ഉത്പാദിപ്പിക്കുന്നത്. ആഗോള തലത്തില്‍ ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ മുപ്പതോളം രാജ്യങ്ങള്‍ ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനും മലേഷ്യയും ഇന്ത്യയോട് മരുന്ന് കയറ്റുമതി ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (22 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (33 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (47 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends