Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയില്‍ രോഗത്തിന്റെ തീവ്രത കുറയുന്നു എന്ന് ട്രംപ്; ഇന്ത്യയില്‍ ആശങ്കപടര്‍ത്തി മരണ കണക്കുകള്‍; രോഗബാധിതരും കൂടുന്നു; മുംബൈയിലാണ് രോഗവ്യാപനം കൂടുതല്‍; കേരളത്തില്‍ അപകടനില തരണം ചെയ്യുന്നു

16 APRIL 2020 10:28 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 12,380 ആയി. മരണസംഖ്യ 414 ആയി ഉയര്‍ന്നു. 1488 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട് എങ്കിലും. 24 മണിക്കൂറിനിടെ 37 മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പരത്തുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ മൂവായിരത്തിനോട് അടുത്തുകഴിഞ്ഞു. 232 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2916 ആണ്. 187 ആണ് ഇവിടുത്ത ആകെ മരണസംഖ്യ. എങ്കിലും 295 പേര്‍ ഇതുവരെ രോഗമുക്തരായി എന്നത് ആശ്വാസം നല്‍കുന്നു. മുംബൈയിലാണ് രോഗവ്യാപനം കൂടുതല്‍. 114 മരണം റിപ്പോര്‍ട്ട് ചെയ്ത നഗരത്തില്‍ 1936 രോഗികളുണ്ട്. രാജസ്ഥാനിലും രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1023 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മൂന്നു പേരാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി. മധ്യപ്രദേശിലാകെ 987 കോവിഡ് രോഗികളുണ്ട്.

കേരളത്തില്‍ ഇന്നലെ ഒരാള്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസങ്ങളിലായി 20 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 167 പേരാണു ചികിത്സയിലുള്ളത്. രോഗമുക്തരായത് 218 പേര്‍. സംസ്ഥാനത്തു നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. സംസ്ഥാനത്തെ തുടര്‍നടപടികളും ഇളവുകളും തീരുമാനിക്കാന്‍ ഇന്നു രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

അതേസമയം കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരികയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് അതിതീവ്രഘട്ടം അവസാനിച്ചുവെന്നും. അതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നുമാണ് പ്രഖ്യാപനം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കോവിഡ് ആഘാതത്തില്‍ നിന്നു രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും പങ്കുവച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിഅഞ്ഞൂറിലധികം മരണം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ചില പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കോവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യവിതരണം കൃത്യമായാണ് പോകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.

പക്ഷേ ആഗോള തലത്തില്‍ ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ് ബുധനാഴ്ച യുഎസില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2600ഓളം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 11ന്, 2108 പേര്‍ മരിച്ച യുഎസിലേതു തന്നെയായിരുന്നു ഇതുവരെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 28,529 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതരുമുള്ള യുഎസില്‍ 6,44,089 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (23 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (37 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends