Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ അതിനു മാത്രമേ കഴിയൂ; അതിന് നമുക്ക് 2020 അവസാനം വരെ കാത്തിരിക്കണം; ആ പ്രതീക്ഷ പങ്കുവച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

16 APRIL 2020 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ലോകം വാക്സിന് പരീക്ഷണങ്ങളുമായി നെട്ടോട്ടമോടുകയാണ്. നിലവില്‍ കോവിഡ്-19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും മറ്റുവഴികളൊന്നും മുന്നിലില്ലെന്നും വ്യക്തമാക്കി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തുവരികയാണ്. അതിന് നാം എത്രനാള്‍ കാത്തിരിക്കണമെന്നും ഗുട്ടെറസ് വ്യക്തമാക്കുന്നുണ്ട്. 2020 അവസാനത്തിന് മുന്‍പ് അത് പ്രതീക്ഷിക്കാമെന്നാണ് അദേഹം പ്രതീക്ഷ പങ്കുവക്കുന്നത്. ഐക്യരാഷ്ട്രസഭാംഗങ്ങളായ അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകത്തെ ദശലക്ഷണക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും ആഗോളസാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ലോകത്തെ സാധാരണനിലയിലേക്കും എത്തിക്കാനുള്ള ഒരേയൊരു വഴിയാണ് കോവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധമരുന്ന് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണം, ഇതിന് എല്ലാ രാജ്യങ്ങളുടേയും സഹകരണം ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് താന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് -19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബിസിനസുകള്‍ക്ക് ഉഗാണ്ട കൂടുതല്‍ സമയം നല്‍കി. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തര വരുമാനം നല്‍കാനായി നമീബിയ നടപടികള്‍ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങള്‍ക്കുള്ള നികുതി കുറച്ചു. ഇത്തരത്തില്‍ പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു.


അതേസമയം ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 185 രാജ്യങ്ങളിലായി 2,060,927 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 134,354 പേരുടെ ജീവന്‍ നഷ്ടമായി. അല്‍പം ആശ്വാസം പകര്‍ന്ന് കൊവിഡ് പൂര്‍ണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 511,356 പേര്‍ ഇതുവരെ രോഗമുക്തരായി. ചൈനയിലാണ് കൂടുതല്‍ രോഗമുക്തരുള്ളത്, 78,311 പേര്‍. ജര്‍മനിയില്‍ 72,600 പേര്‍ക്ക് രോഗം ഭേദമായി. സ്പെയ്നില്‍ 70,853 പേരും അമേരിക്കയില്‍ 52,305 പേരും രോഗംമാറി ആശുപത്രിവിട്ടു.

ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരില്‍ 28,529 പേര്‍ മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 21,600 കവിഞ്ഞു. രോഗികള്‍ 165,155 ആയി. സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വര്‍ധിച്ചു. ഫ്രാന്‍സിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേര്‍ മരിച്ചു. ആകെ ആള്‍നാശം 17,167 ആയി. ബ്രിട്ടണില്‍ മരണസംഖ്യ 13,000ത്തോളമായി. ജര്‍മനിയില്‍ 134,753 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 3804 പേര്‍ മരിച്ചു. ഇറാനിലും ബെല്‍ജിയത്തിലും മരണം അയ്യായിരത്തോടടുക്കുന്നു. നെതര്‍ലാന്‍ഡില്‍ മരണസംഖ്യ മൂവായിരവും കാനഡയില്‍ ആയിരവും കടന്നു. ഇന്ത്യയില്‍ 11,933 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 392 പേര്‍ മരിച്ചു


 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (20 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (31 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (45 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (1 hour ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends