Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...


മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു... വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത.... സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍....


കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ

ലോകം പറയുന്നു ..കേരളത്തെ ചൈന കണ്ടു പഠിച്ചിരുന്നെങ്കിൽ...ആ ദിവസങ്ങളിൽ ഷി ചിങ്‌ പിംഗ് ചെയ്‌തത്‌  

16 APRIL 2020 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

ഡിസംബറിൽ വൂഹാനിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്തതുമുതൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ ചൈനീസ് ഭരണകൂടത്തിനു പരാജയം സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് . ജനുവരി 12നാണ് പ്രസിഡൻറ് ഷി ജിൻപിങ് കോവിഡിനെ കുറിച്ച് ചൈനീസ് ജനതക്ക് മുന്നറിയിപ്പു നൽകിയത്.അപ്പോഴേക്കും 3000ത്തിലേറെ ആളുകളിൽ വൈറസ് എത്തിയിരുന്നു. ജനുവരി 14 മുതൽ 20 വരെയുള്ള വിലപ്പെട്ട ആറുദിവസം ഭരണകൂടം ഒന്നുംചെയ്യാതെ വെറുതെനിന്നു. അതിനു ലോകം വലിയ വിലയാണ് നൽകേണ്ടിവന്നത്.

ജനുവരി അഞ്ചുമുതൽ 17 വരെ വൂഹാനിൽ മാത്രമല്ല, ചൈനയിലുടനീളം രോഗബാധിതർ നിറഞ്ഞു. നിർഭാഗ്യവശാൽ അത് രഹസ്യമാക്കിവെക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം.എന്നാൽ, വിവരം മറച്ചുപിടിച്ചെന്ന റിപ്പോർട്ടുകൾ ചൈനീസ് സർക്കാർ ആവർത്തിച്ച് നിഷേധിക്കുകയാണ്. വൈറസിനെ കണ്ടെത്തിയ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് അവരുടെ വാദം. എന്നാൽ ചൈന ആ ആറു ദിവസം സമയോചിതമായി ഇടപെട്ടിരുന്നുവെങ്കിൽ ഇന്ന് ലോകം മുഴുവൻ കാർന്നു തിന്നുന്ന ഭീമനായി കൊറോണ വൈറസ് പടർന്നു പിടിക്കില്ലായിരുന്നു എന്നുതന്നെയാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ഈ സമയത്ത് ചൈനക്ക് പാഠമാകുകയാണ് കേരളം. ഒരിക്കൽ കേരളം കീഴടക്കാൻ വന്ന നിപയെയും ഇപ്പോൾ കൊറോണയെയും അതിജീവിക്കാനുള്ള കേരള മോഡൽ അതിരുകൾക്കപ്പുറത്തും പ്രശംസപാത്രമാകുകയാണ്..


ഓരോ രാത്രിയിലും പനിയുണ്ടെന്നു പറഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോള്‍ അത് 'നിപ'യാകുമോ എന്ന പേടിയായിരുന്നു. എല്ലാം കൈവിട്ടുപോകുന്ന പോലെ. പക്ഷേ, ഭയം പുറത്ത് കാണിച്ചുകൂടാ.ഞാന്‍ തളര്‍ന്നാല്‍ എല്ലാവരും തളര്‍ന്നുപോവും...'-ഇത് കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ വാക്കുകളാണ്. നിപ എന്ന വൈറസ്ബാധ ആദ്യമായി കേരളത്തെ കീഴടക്കാൻ ശ്രമിച്ചപ്പോൾ തന്റെ മനസിലുണ്ടായ ചിന്തകളെ വരച്ചിടുകയായിരുന്നു ടീച്ചർ ഈ വാക്കുകളിലൂടെ.കേരളത്തിന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറുപേരാണ് ഇപ്പോള്‍ 'നിപ'.പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത 'കേരള മോഡല്‍'. 2018-ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത 'നിപ' എന്ന മഹാവ്യാധി 2019-ല്‍ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു.

നിപയെ കീഴടക്കിയതിനു പിന്നില്‍ അരങ്ങിലും അണിയറയിലുമുണ്ടായിരുന്ന ഒെേട്ടറപ്പേരുടെ ജാഗ്രതയുണ്ട്, ഉറക്കമൊഴിച്ചുള്ള കാവലുകളുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുതല്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചവരിലേക്കുവരെ നീളുന്ന കരുതലിന്റെ, സമര്‍പ്പണത്തിന്റെ ചങ്ങലയാണത്.

കൊച്ചിയില്‍ അപകടകാരിയായ വൈറസിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പേ പഴുതടച്ച ക്രമീകരണങ്ങളുമായി കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആരോഗ്യ-സന്നദ്ധസേവാ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരുന്നു.ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയിലുള്ള, മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം. റിപ്പോര്‍ട്ട് ചെയ്ത സമയത്തുതന്നെ 17 പേരുടെ ജീവനെടുത്ത വൈറസിനെക്കുറിച്ച് കൂടുതല്‍ ഭീതിപരത്തിയാല്‍ സ്ഥിതി വഷളാകുമായിരുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേര്‍ക്ക്, ബോധവത്കരണവും പരിശീലനവും നല്‍കി. പുണെയില്‍ നിന്ന് 'ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ്' കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നല്‍കേണ്ട സാഹചര്യമുണ്ടായില്ല എന്നതും ശ്രദ്ധേയം.നിപയെ നേരിട്ട കോഴിക്കോടിന്റെ വിജയമാതൃകയാണ് കൊച്ചിയിലും പ്രാവര്‍ത്തികമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ വലിപ്പച്ചെറുപ്പം നോക്കാതെ പ്രവര്‍ത്തിച്ചതാണ് നിപയെ പ്രതിരോധിക്കാന്‍ സഹായകമായത്. ദ്രുതഗതിയില്‍ വൈറസിനെ തുരത്താന്‍ സഹായകമായത് ഈ കൂട്ടായ്മയാണ്. ഓരോ വിഭാഗവും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു.

നിപ എന്ന രോഗ സാധ്യത മനസിലാക്കിയതുമുതല്‍ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ഒരുമിച്ച് നീങ്ങി. തിരുവനന്തപുരത്തുനിന്നുള്ള ഏകോപനവും കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചും എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. പിന്നീട് നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാ സഹായവുമായി ആരോഗ്യവകുപ്പിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നിപ നിയന്ത്രണവിധേയമായശേഷവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഭയം ജനത്തെ കീഴടക്കിയപ്പോഴും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിൽ ഭയത്തിന്റെ വിത്ത് വിതയ്ക്കാൻ പോലും നിപ പരാജയപ്പെട്ടു .കേരളം ഒറ്റകെട്ടായി നിന്ന്,മുൻകരുതലുകൾ സ്വീകരിച്ചു നിപയെ അതിജീവിച്ചു..എന്നാൽ ചൈനയിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചപ്പോൾ ലോകം കണ്ട കാഴ്ച മറ്റൊന്നായിരുന്നു.

വൈറസ്‌ വ്യാപനം തിരിച്ചറിഞ്ഞിട്ടും ചൈന ആറുദിവസം മൗനം പാലിക്കുകയായിരുന്നു .രാജ്യം നോവല്‍ കൊറോണ വൈറസ്‌ മഹാമാരിയെ നേരിടാന്‍ പോകുകയാണെന്നു തിരിച്ചറിഞ്ഞിട്ടും ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്‌. ഉന്നത ഉദ്യോഗസ്‌ഥര്‍ രഹസ്യമായി വൈറസ്‌ വ്യാപനം സ്‌ഥിരീകരിച്ച്‌ ആറു ദിവസങ്ങള്‍ക്കു ശേഷം വുഹാന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വലിയ മേള നടന്നു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരാനും തുടങ്ങിയിരുന്നു.
രോഗം തിരിച്ചറിഞ്ഞ്‌ ആറു ദിവസത്തിനു ശേഷം ജനുവരി 20 നാണു ചൈനീസ്‌ പ്രസിഡന്റ്‌ സീ ചിന്‍പിങ്‌ ഇതേക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട്‌ ചെയ്‌തു.
അപ്പോഴേക്കും ചൈനയില്‍ മൂവായിരത്തിലധികംപേര്‍ രോബാധിതരായി. മറ്റു പല രാജ്യങ്ങളും തുടക്കത്തില്‍ കൃത്യമായ നടപടിയെടുക്കന്നതില്‍ പരായപ്പെട്ടിരുന്നു. എന്നാല്‍, രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യത്തുണ്ടായ വീഴ്‌ചയ്‌ക്കു ലോകം കൊടുക്കേണ്ടി വന്നത് ലക്ഷങ്ങളുടെ ജീവനായിരുന്നു.അതെ,ചൈന ആ ആറു ദിവസം പാഴാക്കാതിരുന്നെങ്കിൽ ...കേരളത്തെ കണ്ടു പഠിച്ചിരുന്നെങ്കിൽ..അതിജീവനം എത്രയോ നാളുകൾക്കു മുൻപുതന്നെ സാധ്യമായേനെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിസമ്പന്‍മാരായി മാറിയ നേതാക്കൾ...  (7 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...  (15 minutes ago)

ഇന്ന് ജാ​ഗ്രതയുടെ ദിനം  (16 minutes ago)

ആ വലിയ രഹസ്യം...  (20 minutes ago)

വീണ്ടും പിഴ.... രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ...  (22 minutes ago)

വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക;  (26 minutes ago)

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു.... രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്  (37 minutes ago)

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്...രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് സൂചന  (49 minutes ago)

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....  (1 hour ago)

യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്...  (2 hours ago)

Malayali Vartha Recommends