Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ട്രംപ് കാശ് കൊടുത്തില്ലെങ്കില്‍ W.H.O.യ്ക്കും 'ലോക്ക് ഡൗണ്‍'. ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം?

16 APRIL 2020 05:29 PM IST
മലയാളി വാര്‍ത്ത

കോവിഡ് പൊട്ടിപ്പുറപ്പെട്ടതും അതിനെ പ്രതിരോധിക്കുന്നതില്‍ സംഭവിച്ച വീഴ്ചകളെയും ചൊല്ലി അമേരിക്കയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇന്നും കുറവില്ല. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി വയ്ക്കുകയാണെന്നും അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് ലോകാരാജ്യങ്ങളെത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നത്തെ പതിവ് വാര്‍ത്താസമ്മേളനത്തിലും ട്രംപ് സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. സംഘടനയെ വിശ്വസിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അവസ്ഥ ലോകം കാണുന്നുണ്ടെന്ന് ട്രംപ് പരിഹസിച്ചു. ഇതോടെ, ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന വാര്‍ഷിക സംഭാവന നിര്‍ത്തലാത്തിയ തീരുമാനത്തില്‍ സമീപകാലത്തെങ്ങും മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പായി. ഇതോടെ, ലോകാരോഗ്യ സംഘടനയുടെ നിലനില്‍പ്പിനെ കുറിച്ചും വലിയ ആശങ്ക് ഉയര്‍ന്നിരിക്കുകയാണ്്. പ്രത്യേകിച്ചും കോവിഡ് മഹാമാരിക്കും പിന്നാലെയെത്തിയ സാമ്പത്തിക പ്രതിസന്ധിക്കും മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനൊരുങ്ങുന്ന ലോകാരോഗ്യ സംഘടനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ട്രംപിന്റെ പ്രഖ്യാപനം.

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലേക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കാനോ ചൈനയുടെ സുതാര്യതയില്ലായ്മ ലോകത്തെ അറിയിക്കാനോ സംഘടനയ്ക്കു കഴിഞ്ഞില്ല. അതിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ മഹാമാരിയെ തുടക്കത്തില്‍ത്തന്നെ നിയന്ത്രിക്കാനും മരണം കുറയ്ക്കാനും കഴിയുമായിരുന്നു. ഡബ്ല്യു.എച്ച്.ഒ.യ്ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ തന്റെ സര്‍ക്കരിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.എസ്. വര്‍ഷം തോറും 40 മുതല്‍ 50 വരെ കോടി ഡോളര്‍ സംഘടനയ്ക്കു നല്‍കുമ്പോള്‍ ചൈന നല്‍കുന്നത് വെറും നാലു കോടി ഡോളറാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, പറഞ്ഞപോലെ ട്രംപ് പണം നല്‍കാതിരുന്നാല്‍ ലോകാരോഗ്യ സംഘടനയക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജന്‍സിയായ ലോകാരോഗ്യ സംഘടനയില്‍ 194 രാജ്യങ്ങളാണ് അംഗമായിട്ടുള്ളത്. അംഗങ്ങളായ രാജ്യങ്ങളില്‍നിന്നുള്ള സംഭവനകള്‍ കൊണ്ടാണ് ലോകാരോഗ്യ സംഘടന സാമ്പത്തിക സഹായം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സമ്പത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ ഓരോ രാജ്യങ്ങളും ഡബ്ല്യു.എച്ച്.ഒ.യ്ക്ക് സാമ്പത്തികവിഹിതം നല്‍കണം. 2018-'19-ലെ ബജറ്റ് പ്രകാരം യു.എസാണ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്‍കിയത്. വര്‍ഷം തോറും 50 കോടി ഡോളര്‍ അഥവാ 3820 കോടി രൂപയാണ് സംഭാവനയായി അമേരിക്ക് നല്‍കുന്നത്. ഇത് ലോകാരോഗ്യ സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനമാണ്്. ഈ വാര്‍ഷിക വിഹിതം നല്‍കില്ലെന്നാണ് ട്രംപ് തീരുമാനിച്ചത്. അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ലോകാരോഗ്യ സംഘടനയ്ക്ക് കോടിക്കണക്കിന് രൂപയുടെ അടിയന്തര ധനസഹായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സഹായം നല്‍കിയും മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തും ലോകരാഷ്ട്രങ്ങളെ സഹായിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇതി തിരിച്ചടിയാവും.

2020-21 വര്‍ഷത്തേക്ക് മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പോളിയ നിര്‍മാര്‍ജനം, ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടാനുള്ള ഗവേഷണങ്ങള്‍, പഠനങ്ങള്‍ എന്നിവയ്ക്കായി 4.8 ബില്ല്യണ്‍ ഡോളറാണ് ലോകാരോഗ്യസംഘടന അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം 720 മില്ല്യണ്‍ ഡോളറിന്റെ പദ്ധതികളെ ബാധിക്കും. വിവിധ രാജ്യങ്ങളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം 2019 മുതല്‍ 2020 മാര്‍ച്ച് വരെ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് 99 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (24 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (38 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends