Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കൊറോണ കോൺട്ര സീനാകുമെന്ന് ഇന്ത്യയിലായിരുന്ന ട്രംപിനും അറിയാമായിരുന്നു.എന്നിട്ടും അവഗണന. തെളിവുകളിതാ...

16 APRIL 2020 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

വൈറസിനെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്  ഇപ്പോഴും ആവര്‍ത്തിക്കുന്ന സമയമാണിത്  അപ്പോഴാണ് അമേരിക്കയെ ഇത്ര കണ്ട കഷ്ടത്തിലാക്കിയ കൊറോണ വൈറസ് എന്ത് കൊണ്ട് പടർന്നു എന്നതിനെ കുറിച്ചുള്ള തെളിവുകൾ പുറത്തു വരുന്നത്

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഫെബ്രുവരി അവസാനംതന്നെ മെഡിക്കല്‍ ഇന്റലിജന്‍സ് വിഭാഗം കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 30 ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിസന്ധിയില്‍നിന്ന് മഹാമാരിയായി മാറുമെന്ന് ഫെബ്രുവരി 25നു തന്നെ ഇന്റലിജൻസ് യുഎസ് അധികൃതരെ അറിയിച്ചിരുന്നു ഇത്തരത്തിൽ കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അതു ഗൗരവത്തിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കാതെ അധികൃതര്‍ കാട്ടിയ അനാസ്ഥയാണ് അമേരിക്കയില്‍ കോവിഡ് 19 രോഗം ആയിരങ്ങളുടെ ജീവനെടുക്കാന്‍ കാരണമെന്ന ആരോപണത്തിനു തെളിവു പകരുന്ന  റിപ്പോര്‍ട്ടുകളാണു മേല്പറഞ്ഞത് .

മുന്നറിയിപ്പു ലഭിക്കുമ്പോള്‍ അമേരിക്കയില്‍ ചിലര്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നു. യുഎസില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ആ സമയത്ത് ഇന്ത്യയിലായിരുന്ന ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് അമേരിക്കയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇതിനോടകം 28 ,000-ല്‍ അധികം ആളുകളുടെ ജീവനാണെടുത്തത്. കൊറോണ വൈറസിനെക്കുറിച്ച് വിവിധ ഏജന്‍സികള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും അതോടൊപ്പം പുറത്തുവന്നു.

യുഎസ്സില്‍ കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ട്രംപ്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നത്.
ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. നമ്മള്‍ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്ക മെയ് ആദ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മുക്തിനേടുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

എന്നാല്‍ നിലവിലെ സ്ഥിതി കണക്കാക്കിയാല്‍ അതിനും മുന്‍പ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കാനാവുമെന്ന പ്രതീക്ഷയാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചത്.
യുഎസ്സില്‍ ഇതുവരെ 6.35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28000 കടന്നു.

വാഷിങ്ടണില്‍നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുന്ന യുഎസ് സൈനിക കേന്ദ്രത്തിലാണ് നാഷനല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്റലിജന്‍സ് (എൻസിഎംഐ) പ്രവര്‍ത്തിക്കുന്നത്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെയും സൈനികരുടെയും ജീവിതം അപകടത്തിലാക്കുന്ന തരത്തില്‍ രാജ്യാന്തര തലത്തില്‍ ആരോഗ്യഭീഷണി ഉയരുന്നുണ്ടോ എന്നു കര്‍ശനമായി നിരീക്ഷിച്ചു മുന്നറിപ്പു നല്‍കുകയാണ് എൻസിഎംഐ ചെയ്യുന്നത്. 2020 മാർച്ച് 11നാണ് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. അതിനും 15 ദിവസം മുൻപു തന്നെ പുതിയ വൈറസിനെക്കുറിച്ച് മെഡിക്കല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു.

സാധാരണയായി എൻസിഎംഐ നിരീക്ഷണങ്ങള്‍ പ്രതിരോധ, ആരോഗ്യ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറിയിക്കുന്നത്. ഫെബ്രുവരി 25ന്റെ മുന്നറിയിപ്പ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. ട്രംപും വൈറ്റ് ഹൗസും ഈ റിപ്പോര്‍ട്ട് കണ്ടിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

17 അമേരിക്കന്‍ ചാരസംഘടനകള്‍ ശേഖരിക്കുന്ന വിവരങ്ങളും ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനു ലഭിച്ചുകൊണ്ടേയിരിക്കും. ദേശീയ സുരക്ഷാ ഏജന്‍സി ശേഖരിക്കുന്ന ആശയവിനിമയങ്ങള്‍ പരിശോധിക്കാനും സിഐഎ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍നിന്നു കണ്ടെത്തുന്ന വിവരങ്ങള്‍ അറിയാനും ഇവര്‍ക്ക് അനുമതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (14 hours ago)

Malayali Vartha Recommends