Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കൊറോണ: പുതിയ വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകർ, കോവിഡ്–19ന് ചൂടും ഈര്‍പ്പവും പ്രശ്നമല്ലെന്ന് പഠനം; . ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ

17 APRIL 2020 12:37 PM IST
മലയാളി വാര്‍ത്ത

ചൂടും ഈര്‍പ്പവുമുള്ള ഇടങ്ങളില്‍ പോലും കൊറോണാവൈറസിന് വ്യാപിക്കാനാകുമെന്ന് പുതിയ ചൈനീസ് പഠനം. സ്വിമ്മിങ് പൂളുകളിലും ബാഷ്പസ്‌നാനം (sauna bath) നടക്കുന്ന സ്ഥലങ്ങളിലുമൊക്കെ കോവിഡ്–19 ഒരാളില്‍ നിന്ന് മറ്റാളുകളിലേക്ക് പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയത്.

ഒരാള്‍ എട്ടുപേര്‍ക്ക് രോഗം നല്‍കിയത് ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് എന്നാണ് അവരുടെ കണ്ടെത്തല്‍. നേരത്തെയുള്ള പഠനങ്ങള്‍ പ്രകാരം ഈര്‍പ്പം (humidtiy) ഉള്ള സ്ഥലങ്ങളല്‍ വൈറസിന്റെ വ്യാപനം അത്ര സുഗമമല്ല എന്നൊരു വാദമുയര്‍ന്നിരുന്നു. ഇത് ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

സാധാരണഗതിയില്‍ ഒരാളില്‍ നിന്ന് രോഗം പകരുന്നതിന്റെ ശരാശരി 2.5 പേരാണ്. എന്നാല്‍, ചൈനയില്‍ ഒരാള്‍ തന്റെ രോഗം എട്ടുപേര്‍ക്കു നല്‍കി. ഇക്കാരണത്താല്‍ ഇയാളെ വിളിക്കുന്ന പേരാണ് 'സൂപ്പര്‍സ്‌പ്രെഡര്‍'. ഇയാള്‍ കൊറോണാവൈറസ് തുടങ്ങിയ സ്ഥലമായി കരുതുന്ന വുഹാന്‍ സന്ദര്‍ശിച്ച ശേഷം സ്വിമ്മിങ് സെന്ററിലെത്തി എട്ടു പേര്‍ക്കു നല്‍കി. ഇവിടെ ഇയാള്‍ സ്വിമ്മിങ് പൂളുകള്‍, ഷവറുകള്‍, സോണ തുടങ്ങിയവ ഉപയോഗിച്ചു. ഇവിടുത്തെ താപനില 77 ഡിഗ്രി ഫാരന്‍ഹൈറ്റ് മുതല്‍ 106 ഡിഗ്രി ഫാരന്‍ഹൈറ്റ് വരെയായിരുന്നു.

എന്നാല്‍, മുൻപ് ചൈനയിലെ തന്നെ ബെയ്ഹാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ഈര്‍പ്പത്തിന്റെ സാന്നിധ്യമോ, കൂടിയ ചൂടോ ഉള്ള പ്രദേശമാണെങ്കില്‍ വ്യാപനം മന്ദീഭവിക്കാം എന്നായിരുന്നു. ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ഈര്‍പ്പ സാന്നിധ്യവും വൈറസിന്റെ വ്യാപനം കാര്യമായ രീതിയില്‍ കുറയ്ക്കാമെന്നാണ് അവര്‍ പറഞ്ഞത്. ബെയ്ഹാങ്, സിങ്ഗുവാ യൂണിവേഴ്‌സിറ്റികളലെ ടീമുകള്‍ 100 നഗരങ്ങളില്‍ നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. അവര്‍ 40ലേറെ രോഗബാധിതരുള്ള നഗരങ്ങളില്‍ മാത്രമാണ് പഠനം നടത്തിയത്. ഈ നഗരങ്ങളില്‍ എത്ര പേര്‍ക്ക് രോഗം പകര്‍ന്നുകിട്ടി, അവിടെയുള്ള താപനില, ഈര്‍പ്പസാന്നിധ്യം തുടങ്ങിയവയൊക്കെ അവലോകനം നടത്തിയാണ് തങ്ങളുടെ കണ്ടെത്തലുകളിൽ എത്തിച്ചേര്‍ന്നത്.

ആഗോള രോഗവ്യാപനം പഠിച്ച വിദഗ്ധര്‍ പറയുന്നത് ശരാശരി കണക്കാക്കിയാല്‍ ഒരാള്‍ രോഗം 2.5 ആളുകള്‍ക്കു നല്‍കുന്നു എന്നാണ്. എന്നാല്‍, ബെയ്ഹാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ഈര്‍പ്പ സാന്നിധ്യം കൂടുന്നതിനനുസരിച്ച് വ്യാപനത്തിന്റെ നിരക്കും കുറയും എന്നായിരുന്നു. പുതിയ പഠനം പറയുന്നത്, ബാത് സെന്ററിലെ ഉയര്‍ന്ന താപനിലയും, 60 ശതമാനം വരെയുള്ള ഈര്‍പ്പ സാന്നിധ്യവും രോഗം അതിവേഗം പരത്തുന്നതിന് പ്രശ്‌നമായില്ല എന്നാണ്. സൂപ്പര്‍സ്‌പ്രെഡര്‍ വുഹാന്‍ സന്ദര്‍ശിച്ച ശേഷം ജനുവരി 18നാണ് ബാത് സെന്ററിലെത്തി എട്ടുപേര്‍ക്ക് രോഗം നല്‍കിയതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ഇയായളുടെ രോഗം സ്ഥിരീകരിക്കുന്നത് ജനുവരി 25നാണ്. ബാത് സെന്ററില്‍ ഇയാള്‍ ഉപയോഗിച്ച പൂളില്‍ അതേദിവസം നീന്തിയവര്‍ക്കാണ് രോഗം നല്‍കിയത്. കോവിഡ്-19ന്റെ ലക്ഷണങ്ങളായ പനി, ചുമ, തലവേദന, നെഞ്ചില്‍ കെട്ടിനില്‍ക്കുന്നതു പോലെയുളള തോന്നല്‍ തുടങ്ങയവയെല്ലാം പൂളില്‍ നീന്തിയ ഏഴു പേര്‍ക്ക് ആറു മുതല്‍ എട്ടു വരെ ദിവസങ്ങള്‍ക്കു ശേഷം കാണിച്ചു തുടങ്ങി. മറ്റൊരാള്‍ക്ക് അല്‍പ്പം കൂടെ താമസിച്ചാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇവരുടെയെല്ലാം രോഗം സ്ഥിരീകരിക്കപ്പെട്ടു.

പുതിയ പഠനം നടത്തിയവര്‍ നല്‍കുന്ന മുന്നറിയിപ്പ് ചൂടും ഈര്‍പ്പവുമൊന്നും കോവഡ്-19 പകരുന്നതു തടയില്ല എന്നാണ്. രോഗം പകര്‍ന്നു കിട്ടിയ എട്ടു പേരും 24 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. പല കാലാവസ്ഥയിലും കൊറോണാവൈറസിന് പിടിച്ചു നില്‍ക്കാനും പകരാനുമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. തങ്ങളുടെ കണ്ടെത്തലുകള്‍ കൊറോണാവൈറസിനെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ ഉപകരിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (10 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (34 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (45 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (59 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends