Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

മരണസംഖ്യ 33 ലക്ഷം വരെ ഉയരാമെന്ന് യുഎന്‍ സാമ്പത്തിക സമിതി, ലോക്ഡൗണില്‍ കുരുങ്ങി 400 കോടി ജനങ്ങള്‍

18 APRIL 2020 07:01 AM IST
മലയാളി വാര്‍ത്ത

ലോകമാകെ ലോക്ഡൗണില്‍ ജീവിതം തടസ്സപ്പെട്ടു നില്‍ക്കുന്നത് 400 കോടിയിലേറെ ജനങ്ങള്‍ക്ക്. 6 മാസത്തിനുള്ളില്‍ ആഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരുകോടിയാകാന്‍ സാധ്യതയെന്നു ലോകാരോഗ്യസംഘടന. ഈവര്‍ഷം 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്നു മറ്റൊരു പഠനം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ മരണസംഖ്യ 33 ലക്ഷം വരെ ഉയരാമെന്ന് യുഎന്‍ സാമ്പത്തിക സമിതി.

റഷ്യ: 32,000 രോഗികള്‍. ഒറ്റ ദിവസം നാലായിരത്തിലേറെ പുതിയ കേസ്; ഏറെയും മോസ്‌കോയിലും പരിസരപ്രദേശങ്ങളിലും.

സിംഗപ്പുര്‍: ഒറ്റദിവസം 728 കേസ്. രോഗികളുടെ എണ്ണം 4000 കടന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയ തൊഴിലാളികളാണ് രോഗബാധിതരില്‍ ഏറെയും.

ദക്ഷിണ കൊറിയ: തുടര്‍ച്ചയായി അഞ്ചാം ദിനവും പുതിയ കേസുകള്‍ കുറഞ്ഞു.

ഫിലിപ്പന്‍സ്: ജയിലില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തടവുകാരെ മോചിപ്പിക്കാന്‍ മുറവിളി.

മ്യാന്‍മര്‍: പരമ്പരാഗത പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാല്‍ലക്ഷം തടവുകാര്‍ക്കു പൊതുമാപ്പ്.

ഗ്വാട്ടിമാല: യുഎസില്‍നിന്നു നാടുകടത്തിയ 44 പേര്‍ക്ക് രോഗബാധ

ഇന്തൊനീഷ്യ: മേയ്ജൂണില്‍ രോഗികളുടെ എണ്ണം 95,000 ആകുമെന്നു പ്രവചനം.

യുകെ: ലോക്ഡൗണ്‍ 3 ആഴ്ചകൂടി നീട്ടി. ലണ്ടനില്‍ യാത്രയ്ക്കിടയിലും ഷോപ്പിങ്ങിനും മാസ്‌ക് നിര്‍ബന്ധമാക്കി മേയര്‍.

ഓസ്‌ട്രേലിയ: ജനജീവിതം സാധാരണ നിലയിലെത്താന്‍ ഒരുവര്‍ഷം വേണ്ടിവന്നേക്കുമെന്ന് പ്രധാനമന്ത്രി. ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഒന്നരമീറ്റര്‍ അകലം പാലിക്കണമെന്ന നിയമം തുടരും.

സ്‌പെയിന്‍: ഒറ്റദിവസം 585 മരണം.

ബംഗ്ലദേശ്: രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയിലെന്ന് പ്രഖ്യാപനം. യാത്രാവിലക്കും കര്‍ശനമാക്കി.

ജര്‍മനി: രോഗം നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രി. അടുത്തയാഴ്ച വ്യാപാരസ്ഥാപനങ്ങളും മേയ് ആദ്യത്തോടെ സ്‌കൂളുകളും തുറക്കും.

ഡോക്ടര്‍ കൂടിയായ ബ്രസീലിലെ ജനപ്രിയ ആരോഗ്യമന്ത്രിയെ പ്രസിഡന്റ് പുറത്താക്കി. ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡെറ്റയുടെ കോവിഡ് പ്രതിരോധ നടപടികള്‍ പ്രശംസ നേടിയിരുന്നു. എന്നാല്‍ കോവിഡ് ചെറിയ പനി മാത്രമാണെന്ന് അഭിപ്രായമുള്ള പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ, ആരോഗ്യമന്ത്രി ലോക്ഡൗണ്‍ പോലുള്ള നടപടി സ്വീകരിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. മന്ത്രി പുറത്താകുമെന്നു കഴിഞ്ഞ ദിവസം തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. ആരോഗ്യമന്ത്രിയായി മറ്റൊരു ഡോക്ടറെതന്നെയാണ് നിയമിച്ചിരിക്കുന്നത്. ബ്രസീലില്‍ 30,000ല്‍ ഏറെപ്പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2000 പേര്‍ മരിച്ചു.

ചില രാജ്യങ്ങള്‍ കോവിഡ് മരണം ഒളിച്ചുവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെ ചൈന മരണസംഖ്യ പുതുക്കി. ഒറ്റയടിക്ക് 1,290 മരണങ്ങള്‍ കൂട്ടി. ഇതോടെ മൊത്തം മരണം 4,632. നേരത്തേ ഇത് 3,342 ആയിരുന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ധന 325. മൊത്തം രോഗികള്‍ 82,692. ഇതില്‍ 50,333 പേര്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ മാത്രമാണ്. രോഗം ഭേദമായവര്‍ 78,060. തുടക്കത്തില്‍ പലരും വീടുകളില്‍ മരിച്ചെന്നും അവ രേഖപ്പെടുത്തുന്നതില്‍ പിഴവുണ്ടായെന്നുമാണ് വുഹാന്‍ മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

ലോകത്താകെ രോഗബാധിതര്‍ 22,18,590, മരണം 1,49,860, രോഗമുക്തര്‍ 5,60,672,

കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങള്‍, ബ്രാക്കറ്റില്‍ രോഗബാധിതര്‍:

യുഎസ്: 35,353 (6,80,541), ഇറ്റലി: 22,170 (1,68,941), സ്‌പെയിന്‍: 19,478 (1,88,068), ഫ്രാന്‍സ്: 17,920 (1,65,027), ബ്രിട്ടന്‍: 14,576 (1,08,692), ബല്‍ജിയം: 5,163 (36,138), ഇറാന്‍: 4,958 (79,494), ജര്‍മനി: 4,193 (1,38,456), നെതര്‍ലന്‍ഡ്‌സ്: 3,459 (30,449)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (9 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (33 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (44 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (58 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends