ചൈനയ്ക്കെതിരെ അമേരിക്ക... കോവിഡ് വൈറസ് മരണനിരക്കില്‍ അമേരിക്കേയേക്കാള് മുന്നില്‍ ചൈനയാണെന്ന് ട്രംപ്
കോവിഡ് വൈറസ് മരണനിരക്കില്‍ അമേരിക്കേയേക്കാള് മുന്നില്‍ ചൈനയാണെന്ന് അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് മരണ നിരക്കില്‍ അമേരിക്കയാണ് മുന്നില്‍.
കഴിഞ്ഞ ദിവസം ചൈന വുഹാനിലെ മരണനിരക്ക് വീണ്ടും പുറത്തുവിട്ടിരുന്നു. ഈ കണക്കു പ്രകാരം മുന്‍പ് പുറത്തുവന്നതിനേക്കാള്‍ 4,000 പേരുടെ മരണം കൂടുതലായിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് ചൈനയാകും മരണ നിരക്കില്‍ മുന്നിലെന്ന് ട്രംപ് ആവര്‍ത്തിച്ചത്. എന്നാല്‍, ട്രംപിന്റെ വാക്കുകളോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha