ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.60 ലക്ഷം കടന്നു... യുറോപ്യന്‍ രാജ്യങ്ങളിലും യു.എസിലും മരണസംഖ്യ ഉയരുന്നു
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.60 ലക്ഷം കടന്നു. ഇതുവരെ 160,747 പേര് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 2,330,781പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 596,482 പേര് രോഗമുക്തി നേടി. യുറോപ്യന്‍ രാജ്യങ്ങളിലും യു.എസിലും മരണസംഖ്യ ഉയരുകയാണ്. യു.എസില്‍ ഇതുവരെ 39,014 പേരും സ്പെയിനില്‍ 20,639 പേരും ഇറ്റലിയില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323 പേരും യു.കെയില്‍ 15,464 ആളുകളും മരിച്ചു.
അതേസമയം, ഇറ്റലിയില്‍ മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ഇറാന് കര്‍ശന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. തെഹ്റാന് ഉള്‍പ്പടെയുള്ള നഗരങ്ങളിലെ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. കോവിഡ് വൈറസ് വലിയ നാശമുണ്ടാക്കിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്.
https://www.facebook.com/Malayalivartha