കിം ജോങ് ഉന്‍ ഗുരുതര നിലയില്‍ :യുഎസ് രഹസ്യാനേഷണ വിഭാഗം
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് യുഎസ് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഒരു ഹൃദയശസ്ത്രക്രിയക്ക് ശേഷമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി വഷളായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു.എസ് ഇന്റലിജന്‍സ് അടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മസ്തിഷ്ക മരണം സംഭവിച്ചതായി ചില അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഏപ്രില്‍ 15-ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ പരന്നത്.
https://www.facebook.com/Malayalivartha