Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ചെന്നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അലാസ്കന്‍ ദ്വീപ് ; ഇനി അവശേഷിക്കുന്നത് ആകെ 5 എണ്ണം , കാരണമിതാണ്...  

23 APRIL 2020 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

അലാസ്കയിലെ പ്രിന്‍സ് വെയ്ൽല്‍സ് ദ്വീപിൽ ഒരു ശൈത്യകാലം കൊണ്ട് ചെന്നായ്ക്കള്‍ ഏതാണ്ട് പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ് . സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടോ പകര്‍ച്ച വ്യാധികൊണ്ടോ അല്ല മറിച്ച് നിയമപരമായ വേട്ട മൂലമാണ് ഈ കൂട്ട കുരുതി. . ഈ ദ്വീപിലെ 170 ചെന്നായ്ക്കളില്‍ 165 എണ്ണത്തിനെയാണ് 2019-2020 ശൈത്യകാലത്ത് വേട്ടക്കാര്‍ കൊന്നൊടുക്കിയത്. ടോംഗാസ് എന്ന് പേരുള്ള ദേശീയ സംരക്ഷിത വനമേഖലയിലാണ് ഇത് സംഭവിച്ചതെന്നതാണ് മറ്റൊരു പ്രധാന വസ്തുത . ട്രോഫി ഹണ്ട് എന്ന പേരിലാണ് ഈ ക്രൂരത അരങ്ങേറുന്നത്

വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയാന്‍ വര്‍ഷത്തിലൊരിക്കന്‍ നടത്തുന്ന ഒന്നാണ് ട്രോഫി ഹണ്ട്. യുഎസിലും, കാനഡിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കയില ചില രാജ്യങ്ങളിലുമെല്ലാം ഇത് വ്യാപകമാണ്. മുന്‍കൂര്‍ ലൈസന്‍സ് നല്‍കിയ ശേഷമാണ് വേട്ടക്കാരെ വേട്ടയാടാന്‍ അനുവദിക്കുക. ഇങ്ങനെ ലൈസന്‍സിനായി വലിയ തുകയാണ് സർക്കാറിലേക്ക് അടക്കേണ്ടി വരിക. എന്നാല്‍ പലപ്പോഴും ഈ ട്രോഫി ഹണ്ട് നിയമത്തിന്‍റ പരിധിയില്‍ നില്‍ക്കാറില്ലെന്നതാണ് വസ്തുത.

യുഎസിന്‍റെ നിയന്ത്രണത്തിലുള്ള അലാസ്കയില്‍ സംഭവിച്ചതും മറ്റൊന്നല്ല. എണ്ണം നിയന്ത്രിക്കുന്നതിനായി ചെന്നായ്ക്കളെ വേട്ടയാടാന്‍ നല്‍കിയ അനുമതിയാണ് ഒരു ദ്വീപിലെ ചെന്നായ് വംശത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. ആനിമല്‍ ട്രാപ്പിങ് എന്നറിയപ്പെടുന്ന ട്രോഫി ഹണ്ടിങ് രീതിയാണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് ദ്വീപില്‍ വേട്ടക്കാര്‍ അവലംബിച്ചത്. മൃഗങ്ങളെ കെണിയില്‍ കുടുക്കി പിടികൂടിയ ശേഷം അവയെ കൊല്ലുന്നതാണ് ഈ രീതി.


യുഎസ് ഫോറസ്റ്റ് സര്‍വീസ് തന്നെ നടപ്പിലാക്കുന്ന വൂള്‍ഫ് മാനേജ്മെന്‍റ് പ്രോഗ്രാമിന്‍റ ഭാഗമായി ചെന്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനാണ് അധികൃതര്‍ വേട്ടയ്ക്കുള്ള അനുമതി നല്‍കിയത്. ചെന്നായ്ക്കളുടെ എണ്ണം വർധിച്ചത് പ്രദേശത്തെ മാനുകളുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ അവസ്ഥയിലേക്കെത്തിയതോടെയാണ് ഇത്തരം ഒരു അനുമതി നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരം അനുമതികള്‍ നല്‍കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ഒരു മേഖലയില്‍ തന്നെയുള്ള ചെന്നായ്ക്കള്‍ കൂട്ടത്തോടെ വേട്ടയാടപ്പെടാന്‍ കാരണമായതും.

ഒരു ജീവിയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമത്തിനൊപ്പം അവയുടെ നിലനില്‍പ്പ് കൂടി ഉറപ്പു വരുത്തണമെന്ന ബോധമില്ലാതെ പോയതാണ് ഈ പ്രതിസന്ധിയിലേക്കു വഴിവച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് ഒരു ദ്വീപ് ആയതിനാല്‍ ഈ മേഖലയിലെ ചെന്നായ്ക്കളെ കെണിയില്‍ കുടുക്കാന്‍ എളുപ്പമാണ് എന്നതാണ് വേട്ടക്കാരെ കൂട്ടത്തോടെ ഇവിടേക്കെത്തിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദ്വീപുകളില്‍ നിന്ന് പിടികൂടേണ്ട ചെന്നായ്ക്കളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നതാണ് ഇവരുടെ വാദം.


2018 ലെ സെന്‍സസ് അനുസരിച്ചാണ് ഈ മേഖലയില്‍ ഉള്ളത് 170 ചെന്നായ്ക്കളാണെന്ന് കണക്കാക്കുന്നത്. അപ്പോള്‍ ദ്വീപില്‍ ഇനി അവശേഷിക്കുന്നത് വെറും അഞ്ച് ചെന്നായ്ക്കള്‍ മാത്രമാണ്. ഈ സ്ഥിതി ചെന്നായ്ക്കളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ ഭയം. കാരണം ഇവയുടെ വേട്ട ഒഴിവാക്കിയാലും കാലാവസ്ഥാ വ്യതിയാനവും, ജൈവ വ്യവസ്ഥയുടെ നാശവും മലിനീകരണവുമുള്‍പ്പടെ മറ്റ് പ്രതിസന്ധികളും ഒക്കെ ഈ ചെന്നായ്ക്കൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം വരെ ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാനായി ശ്രമിച്ച അധികൃതര്‍ക്ക് ഇനി വരുന്ന വര്‍ഷങ്ങളില്‍ അവയുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നതിനായി സംരക്ഷണം ഉറപ്പു വരുത്തേണ്ട സാഹചര്യമാവും വരാൻ പോകുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (8 minutes ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (41 minutes ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (51 minutes ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (58 minutes ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (1 hour ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (1 hour ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (2 hours ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (2 hours ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (2 hours ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (3 hours ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (3 hours ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (3 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (8 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (9 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (9 hours ago)

Malayali Vartha Recommends