Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കോറോണ വ്യാപനത്തെ തുടര്‍ന്ന് പല കമ്പനികളും ചൈന വിടാനൊരുങ്ങുമ്പോള്‍ സാധ്യത തെളിയുന്നത് ഇന്ത്യയ്ക്ക്

23 APRIL 2020 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

കോറോണ വ്യാപനത്തെ തുടര്‍ന്ന് പല കമ്പനികളും ചൈന വിടാനൊരുങ്ങുമ്പോള്‍ സാധ്യത തെളിയുന്നത് ഇന്ത്യയ്ക്ക്. ആയിരത്തോളം വിദേശ കമ്പനികള്‍ ഇന്ത്യന്‍ അധികാരികളുമായി വിവിധ തലങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്.. കൊറോണ വൈറസിന് പിന്നിലും. ചൈനയാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചൈനയ്ക്കെതിരെ ആരോപണം ഉയര്‍ന്നതുമുതല്‍ അവിടുത്തെ പ്രവര്‍ത്തനം നിറുത്താന്‍ മിക്ക കമ്ബനികളും ആലോചിച്ചിരുന്നു.

ലോകത്തെ മിക്ക ബഹുരാഷ്ട്ര കമ്ബനികളും തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനെക്കുിറിച്ച്‌ വളരെക്കാലമായി ആലോച്ചിച്ചിരുന്നു. ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി അതിന് ആക്കംകൂട്ടി. കൊവിഡ് ആരോപണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കയില്‍ നിന്നുള്ള കമ്ബനികള്‍ തന്നെയാണ് ഇതില്‍ മുന്നിലുള്ളത്. ചൈനയില്‍ നിന്നുള്ള പിന്‍മാറ്റം നേട്ടമുണ്ടാക്കുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നാണ് സാമ്ബത്തിക വിദഗ്ദ്ധരുടെ അനുമാനം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്ബനികള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്ബനികള്‍ ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കാര്യമായ വിദേശ നിക്ഷേപം ഉണ്ടായില്ല. 300 കമ്പനികളെങ്കിലും മൊബൈല്‍, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ ഉത്പാദനം തുടരാന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ബിസിനസ്സ് ടുഡെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ചൈന കഴിഞ്ഞാലുള്ള ബദല്‍ ഉത്പാദന കേന്ദ്രമായാണ് ഇന്ത്യയെ പല കമ്പനികളും കാണുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ഇവരുടെ അഭ്യര്‍ഥനകള്‍ പരിഗണിച്ചു വരികയാണ്. ആയിരത്തോളം കമ്പനികള്‍ നിലവില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും സംവിധാനങ്ങളുമായും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ കമ്പനികളില്‍ നിന്ന് മുന്നൂറോളം കമ്പനികളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണരംഗത്ത് 48,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ കൊണ്ടുവന്നത്. ആപ്പിള്‍, സാംസങ്, ഓപ്പോ, വിവോ എന്നിവയുള്‍പ്പെടെയുള്ള മികച്ച സ്മാര്‍ട് ഫോണ്‍ കമ്ബനികളെ അവരുടെ മുഴുവന്‍ ശൃംഖലയും ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കിയത്.

നേരത്തെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങള്‍ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യന്‍ കമ്ബനികള്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടത്

കൊറോണ വൈറസ് നിയന്ത്രണവിധയമായാല്‍ ഇന്ത്യയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ കാര്യങ്ങള്‍ മാറിമറിയാനാണു സാധ്യത. ഒരു ബദല്‍ ഉത്പാദന കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരും. ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ തുടങ്ങിയ പല രാജ്യങ്ങളും ചൈനയെ അമിതമായി ആശ്രയിക്കുന്നവരാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കഴിഞ്ഞ സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിര്‍മ്മാതാക്കള്‍ക്ക് ബാധകമായ നികുതി 17 ശതമാനമായി കുറക്കുകയും ചെയ്തു. ഇത് തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നികുതി നിരക്കും ചരക്ക് സേവന നികുതിയും (ജിഎസ്ടി) കുറഞ്ഞതോടെ ഉത്പാദന മേഖലയില്‍ ഗണ്യമായ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തങ്ങളുടെ യൂണിറ്റുകളെ ചൈനയില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്നതിനോ ബദല്‍ സ്ഥലങ്ങളില്‍ പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനോ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.

"ഉത്പാദനം ചൈനയില്‍ നിന്ന് മാറ്റാന്‍ ജപ്പാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് 200 കോടി ഡോളര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ക്ക് ജപ്പാനെ പിന്തുടരാം, ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു." ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഗുരുപ്രസാദ് മോഹന്‍പാത്ര പറയുന്നു.

"വിപണിയുടെ വലിപ്പം കാരണം ഇന്ത്യയെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി പൊതുവെ കണക്കാക്കുന്നുന്നുണ്ട്. കയറ്റുമതി മേഖലയിലും ഇന്ത്യയെ പ്രധാന കേന്ദ്രമായി കണക്കാക്കുന്നു. ഇന്ത്യയുടെ വിപണി വലുപ്പം നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഗുണകരമാണ്. വിയറ്റ്‌നാമില്‍ മൊബൈല്‍ നിര്‍മ്മിക്കുകയാണെങ്കില്‍ പ്രധാനമായും കയറ്റുമതി ചെയ്യണം. പ്രാദേശിക മാര്‍ക്കറ്റ് ഇല്ലാത്തതിനാല്‍ അവിടെ വില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ 100 ഡോളറില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകള്‍ക്കായി ഇന്ത്യയില്‍ വലിയ വിപണി ഉണ്ട്. 200 ഡോളറോ അതില്‍ കൂടുതലോ വിലയുള്ള മൊബൈലുകള്‍ കയറ്റുമതി ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (52 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (53 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends