Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊവിഡ്-19 പ്രതിസന്ധിക്കിടെ ഇന്ത്യ ലോകാരോഗ്യ സംഘടയുടെ നേതൃസ്ഥാനത്തേക്ക്.... വാര്‍ഷിക യോഗത്തിന് ശേഷം മെയ് 22-നായിരിക്കും ഇന്ത്യന്‍ പ്രതിനിധി ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്ത് ചുമതലയേല്‍ക്കുയെന്ന് സ്ഥിരീകരിച്ച് ജനീവയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി

24 APRIL 2020 07:24 AM IST
മലയാളി വാര്‍ത്ത

കൊവിഡ്-19 പ്രതിസന്ധിക്കിടെ ഇന്ത്യ ലോകാരോഗ്യ സംഘടയുടെ നേതൃസ്ഥാനത്തേക്കെത്തുന്നു. മെയില്‍ നടക്കുന്ന ഡബ്ല്യുഎച്ച്ഒ വാര്‍ഷിക യോഗത്തിന് ശേഷമായിരിക്കും ഇന്ത്യക്ക് നേതൃസ്ഥാനം ലഭിക്കുക. ഡബ്ല്യുഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി ഇന്ത്യന്‍ പ്രതിനിധി നിയമിക്കപ്പെടും.ലോകത്താകെ 26 ലക്ഷത്തിലേറെ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും 1.8 ലക്ഷത്തിലേറെ ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് നിയന്ത്രണ വിധേയമാക്കാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഇന്ത്യക്ക് സുപ്രധാന സ്ഥാനം ലഭിക്കുന്നത്.

വാര്‍ഷിക യോഗത്തിന് ശേഷം മെയ് 22-നായിരിക്കും ഇന്ത്യന്‍ പ്രതിനിധി ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്ത് ചുമതലയേല്‍ക്കുയെന്ന് ജനീവയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി സ്ഥിരീകരിച്ചു. നിലവില്‍ സ്ഥാനം വഹിക്കുന്ന ജപ്പാന് പകരമാണ് ഇന്ത്യയെത്തുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഡബ്ല്യുഎച്ച്ഒയുടെ തെക്കുകിഴക്കന്‍ ഏഷ്യ ഗ്രൂപ്പ് ഏകകണ്ഠമായി ഇന്ത്യയെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യയെ മൂന്നുവര്‍ഷത്തേക്ക് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെയ് 18-ന് നടക്കുന്ന സമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കും. എന്നാല്‍ യോഗത്തിന്റെ സമയം വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 60 അജണ്ടകളായിരുന്നു നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അത് മൂന്നാക്കി ചുരുക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയിലുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളും വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തിലാണ്. ഇന്നലെ നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ലോകരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് ആദാനം ഗബ്രിയാസിസ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും അമേരിക്കയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. കടുത്ത ആരോപണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനക്ക് എതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള തന്റെ രാജി സാധ്യത ടെഡ്രോസ് തള്ളുകയുണ്ടായി.

കൊവിഡിനെ ചെറുത്ത രാജ്യങ്ങളില്‍ വീണ്ടും കൊറോണ വൈറസ് തിരിച്ചെത്തി. അമേരിക്കയിലും ആഫ്രിക്കയിലും കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈറസിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള സമയം രാജ്യങ്ങള്‍ക്ക് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സംഘടന നല്‍കി. അതേസമയം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ടെഡ്രോസ് വ്യക്തമാക്കി.

കോവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യു.എച്ച്.ഒ) മൂന്ന് കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന. ലോകാരോഗ്യ സംഘടനക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്ന് ഒരു ആഴ്ചക്കകമാണ് ചൈനയുടെ പ്രഖ്യാപനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends