Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഉത്തര കൊറിയയില്‍ കിമ്മിനു പഞ്ചനക്ഷത്രചികിത്സ, പാവം പൊതുജനത്തിന് ഡ്രിപ്പിടാന്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍!

24 APRIL 2020 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ അതീവ ഗുരുതര നിലയിലെന്ന വാര്‍ത്തകള്‍ ഉത്തര കൊറിയ നിഷേധിച്ചു. കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108-ാം ജന്മദിനത്തിന് സിറിയന്‍ പ്രസിഡന്റ് ആശംസ അറിയിച്ചതിന് കിം നന്ദി അറിയിച്ച് കത്തെഴുതിയതായി ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11-ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണു കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിനു ശേഷം ഏപ്രില്‍ 12-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഉത്തര കൊറിയയിലെ ചലനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36-കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളില്‍ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് തുടരുന്നു.

കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹയാങ്‌സാനില്‍ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ല്‍ പണികഴിപ്പിച്ച ആശുപത്രിയില്‍ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്‌സാനില്‍ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉന്‍ പണികഴിപ്പിച്ചത്. ഈ മേഖലയില്‍ ആശുപത്രി പണിയുന്നത് തന്റെ ജീവന്‍ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്‌സൈറ്റ് പറയുന്നു. കിമ്മിന്റെ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ഡോക്ടര്‍ക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്‌സൈറ്റ് പറഞ്ഞുവയ്ക്കുന്നു.

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980-കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നത്. ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിമ്മിനെ ഏപ്രില്‍ 12-ന് ആണ് ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15-ന് നടന്ന ആഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു ഉത്തര കൊറിയയുടെ സ്ഥാപകനായ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാല്‍ ഏപ്രില്‍ 12ന് ഒരു എയര്‍ബേസ് കിം സന്ദര്‍ശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല ഉത്തര കൊറിയയിലെ കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളര്‍ത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (53 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (54 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends