Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ അതീവ ഗുരുതര നിലയിലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തര കൊറിയ

24 APRIL 2020 11:31 AM IST
മലയാളി വാര്‍ത്ത

ഹൃദയശസ്ത്രക്രിയക്ക് വിധേനായ കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുഎസ് മാധ്യമങ്ങളാണ് ശസ്ത്രക്രിയ കഴിഞ്ഞ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോട്ടുണ്ടായിരുന്നു എന്നാല്‍, ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്തര കൊറിയയിലെ ചലനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളില്‍ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് തുടരുന്നു.

ഡെയ്ലി എന്‍കെയുടെ റിപ്പോര്‍ട്ട് പ്രകാരം കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹയാങ്‌സാനില്‍ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ല്‍ പണികഴിപ്പിച്ച ആശുപത്രിയില്‍ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 12ന് ആണ് കിമ്മിനെ ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

കിമ്മിന്റെ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ഡോക്ടര്‍ക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്‌സൈറ്റ് പറഞ്ഞുവയ്ക്കുന്നു. കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്‌സാനില്‍ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉന്‍ പണികഴിപ്പിച്ചത്. ഈ മേഖലയില്‍ ആശുപത്രി പണിയുന്നത് തന്റെ ജീവന്‍ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്‌സൈറ്റ് പറയുന്നു.

എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളര്‍ത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നതെങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നതെങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും
ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടന്ന ആഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാല്‍ ഏപ്രില്‍ 12ന് ഒരു എയര്‍ബേസ് കിം സന്ദര്‍ശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends