Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇറ്റലിക്കും സ്‌പെയിനിനും ശേഷം കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നത് അമേരിക്കയിലും ബ്രിട്ടനിലും.... കോവിഡിനെതിരെ വാക്‌സിന്‍ ബ്രിട്ടനില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി...

24 APRIL 2020 10:44 AM IST
മലയാളി വാര്‍ത്ത

ഇറ്റലിക്കും സ്‌പെയിനിനും ശേഷം കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നത് അമേരിക്കയിലും ബ്രിട്ടനിലുമാണ്. ഇവിടെ ഇനിയും കൂട്ടമരണങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ബ്രിട്ടനില്‍ കോവിഡ് മരണങ്ങളില്‍ വീണ്ടും നേരിയ കുറവ്. 616 പേരാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ മരിച്ചത്. കഴിഞ്ഞദിവസവും ഇത്തരത്തില്‍ മരണനിരക്കില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കുതിച്ചുയരുന്ന കാഴ്ചയാണ് ഉണ്ടായത്. എങ്കിലും കണക്കിലെ കുറവില്‍ ആശ്വാസം കണ്ടെത്തുകയാണ് എല്ലാവരും. രാജ്യത്തെ ആകെ മരണസംഖ്യ 18,738 ആയി.

കോവിഡ്-19ന് എതിരായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ രോഗത്തിനെതിരെ വിജയകരമായ വാക്‌സിനോ ചികിത്സാ രീതിയോ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരുമെന്ന് യു.കെ. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയട്ടിലെ വാക്‌സിനോളജി പ്രഫസര്‍ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്റെ വിജയത്തില്‍ എണ്‍പതു ശതമാനവും തനിക്ക് പൂര്‍ണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയര്‍മാരില്‍ വരും മാസങ്ങളില്‍ വാക്‌സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂകണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയല്‍സ് നടത്തും.
ട്രയല്‍സിന് വിധേയരാകുന്ന വൊളന്റിയര്‍മാരെ നിരന്തരം നിരീക്ഷണത്തനു വിധേയരാക്കും. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാല്‍ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കല്‍ റിസ്‌ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയല്‍സിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ പത്തുലക്ഷം ഡോസുകള്‍ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്നത്.

അതേസമയം വാക്‌സിന്‍ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിനോളജി പ്രൊഫസര്‍ സാറാ ഗില്‍ബര്‍ട്ട് പറയുന്നത്. വാക്‌സിന്‍ വിജയകരമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷത്തോളം ഡോസുകള്‍ വിതരണത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു.

ചാഡോക്‌സ് 1എന്‍കോവ്-19 എന്നാണ് വാക്‌സിന്‌പേര് നല്‍കിയിരിക്കുന്നത്. ചിമ്പാന്‍സിയില്‍ നിന്നാണ് ഇതിനായുള്ള വൈറസിനെ ശേഖരിച്ചത്. അതിനാലാണ് ഈ പേര്. 320 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. വാക്‌സിനേഷന് ശേഷം പനി, തലവേദന, ശരീര വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകള്‍ക്കു പുറമേ മൊബൈല്‍ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോള്‍ ഐസലേഷനുള്ള എന്‍എച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തില്‍ ജോലിയില്‍ തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവര്‍ത്തിക്കുന്നത്. ഇത് 48 ആക്കും. ആര്‍മിയുമായി സഹകരിച്ച് പോപ് അപ് മൊബൈല്‍ ടെസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്നലെ ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയര്‍മാരില്‍ രണ്ടുപേരിലാണ് ഇന്നലെ വാക്‌സിന്‍ കുത്തിവച്ചത്. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നല്‍കിയത്. ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends